അന്ന് ചെയ്‌ത ആ ബെഡ് റൂം സീനിൽ ഞാൻ ഇപ്പോൾ ദുഖിക്കുന്നു..! ആന്ഡ്രിയ പറയുന്നു..

 



അഭിനേത്രി, ഗായിക എന്നീ നിലകളിലെല്ലാം തെന്നിന്ത്യൻ സിനിമാലോകത്ത് തിളങ്ങിയ താരമാണ് ആൻഡ്രിയ ജെർമിയ. അഭിനേത്രി എന്നതിലുപരി ഒരു ഗായിക എന്ന നിലയിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന താരം ഇതിനോടകം 250ൽ പരം ഗാനങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്.


കൈവെച്ച ഇരു മേഖലയും കൂടുതൽ ഫലപ്രദമായി വിനിയോഗിക്കാനും രണ്ടു മേഖലയിലും തിളങ്ങുവാനും താരത്തിന് സാധിച്ചിട്ടുണ്ട് എന്ന കാര്യത്തിലും സംശയം ഒന്നും തന്നെ ഇല്ല. ഫഹദ് ഫാസിൽ നായകനായെത്തിയ അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് ആൻറിയയെ മലയാളികൾ പരിചയപ്പെടുന്നത്. അതിനു ശേഷം ശക്തമായ നിരവധി കഥാപാത്രങ്ങൾക്ക് താരം ജീവൻ നൽകുകയുണ്ടായി.


തോപ്പി ൽജോപ്പൻ, ലോഹം എന്നിവ ആൻഡ്രിയയുടെ കരിയറിലെ തന്നെ ഒരിക്കലും മാറ്റിനിർത്താൻ കഴിയാത്ത ചിത്രങ്ങളാണ്. മലയാളത്തിലെ ചുരുക്കം ചില ചിത്രങ്ങൾക്ക് ശേഷം താരം അന്യ ഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും താരം വേഷങ്ങൾ കൈകാര്യം ചെയ്തു കഴിഞ്ഞു.



നായികയായും സഹതാരം ആയും നെഗറ്റീവ് റോളിലും എല്ലാം ആൻഡ്രിയ തിളങ്ങി നിൽക്കുകയാണ്. ഏതുവേഷവും അനായാസം കൈകാര്യം ചെയ്യാം എന്ന കോൺഫിഡൻസ് തന്നെയാണ് താരത്തിന്റെ വിജയങ്ങൾക്ക് പിന്നിലുള്ളത്. അടുത്തിടെയായി താരം പങ്കുവെക്കുന്ന ചിത്രങ്ങൾ പലതും അതീവ ഗ്ലാമറസ് ടച്ചോടുകൂടിയവ തന്നെയാണ്.


സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങൾ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകളാണ് ആൻറിയെ ഇൻസ്റ്റഗ്രാമിലും മറ്റും ഫോളോ ചെയ്യുന്നത്. തന്റെ വിശേഷങ്ങളൊക്കെയും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതിന് യാതൊരു മടിയും കാണിക്കാറില്ല എന്നതാണ് വസ്തുത.


മിഷ്‌കിന്‍ ചിത്രം ‘പിസാസ് 2’ വിലാണ് ആന്‍ഡ്രിസയിൽ വസ്ത്രമൊന്നും ഇല്ലാതെ അഭിനയിക്കാൻ തയ്യാറായി എന്നതടക്കമുള്ള റിപ്പോർട്ടുകൾ ഇതിനു മുൻപേ തന്നെ പുറത്തുവന്നിരുന്നു. ഭീമൻ പ്രതിഫലം താരം ഇതിനായി ആവശ്യപ്പെട്ടുവെന്നും കഥാപാത്രം ഇത്തരത്തിലുള്ള വേഷങ്ങൾ കൈകാര്യം ചെയ്യാൻ ബാധ്യതയാണ് എങ്കിൽ അത് കൈകാര്യം ചെയ്യാൻ തനിക്ക് യാതൊരു മടിയും ഇല്ല എന്ന് ആൻഡ്രിയ വെളിപ്പെടുത്തി എന്നതടക്കമുള്ള വാർത്തകളായിരുന്നു പുറത്തുവന്നിരുന്നത്. എന്നാൽ ഇതിനെതിരെ താരം യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല.


ഇപ്പോൾ വടചെന്നൈ എന്ന ചിത്രത്തില്‍ സംവിധായകനും നടനുമായ അമീറിനൊപ്പം ചെയ്‌ത ബെഡ്റൂം സീനോടെ താന്‍ സ്റ്റീരിയോ ടൈപ്പ് ചെയ്യപ്പെട്ടു എന്ന് താരം പറയുന്നു. ആ ഒരു ചിത്രത്തിനുശേഷം പല സംവിധായകരും തന്നെ അങ്ങനെയുള്ള വേഷങ്ങൾ കൈകാര്യം ചെയ്യുവാനായി നിരന്തരം വിളിക്കാറുണ്ടെന്നും ഒരു തവണയിൽ കൂടുതൽ ഇത്തരം കഥാപാത്രങ്ങളും വേഷങ്ങളും കൈകാര്യം ചെയ്യുന്നതിൽ താൻ ഒരുതരത്തിലും ഇഷ്ടപ്പെടുന്നില്ലെന്നും ആണ് ഇപ്പോൾ ആൻഡ്രിയ തുറന്നു പറഞ്ഞിരിക്കുന്നത്. എന്തുതന്നെയായാലും താരത്തിന്റെ വാക്കുകൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.















അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു