ബോൾഡ് ലുക്കിൽ കിടിലൻ ഫോട്ടോസ് പങ്കുവെച്ച് നന്ദന വർമ്മ, ചിത്രങ്ങൾ കാണാം..


ഗപ്പി സിനിമയിൽ ആമിനയായി എത്തി മലയാളിപ്രേക്ഷകരുടെ പ്രിയതാരമായി മാറിയതാരമാണ് നന്ദന വർമ്മ. ബാലതാരമായി സിനിമയിൽ എത്തിയ നന്ദന ശ്രദ്ധേയമായ ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഗപ്പി എന്ന ചിത്രത്തില്‍ നന്ദന അവതരിപ്പിച്ച ആമിന എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.



ടൊവിനോ തോമസ്, ചേതന്‍ ജയലാല്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സുന്ദര്‍ദാസ് സംവിധാനം ചെയ്ത റബേക്ക് ഉതുപ്പ് എന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് നന്ദനയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത 2012-ൽ പ്രദര്‍ശനത്തിനെത്തിയ സ്പിരിറ്റ് എന്ന ചിത്രത്തില്‍ കല്‍പ്പനയുടെ മകളായും നന്ദനന അഭിനയിച്ചിട്ടുണ്ട്.



ലാല്‍ ജോസ് സംവിധാനം ചെയ്ത 2012ല്‍ പ്രദര്‍ശനത്തിനെത്തിയ അയാളും ഞാനും തമ്മില്‍, സുവീരന്‍ സംവിധാനം ചെയ്ത മഴയത്ത് എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. സൂപ്പർഹിറ്റ് ചിത്രമായ അഞ്ചാം പാതിരയിലും താരം ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഷാജി എം സംവിധാനം ചെയ്യുന്ന മിസ്സിസ് ലേഖാ തരൂര്‍ കാണുന്നത്, സുകുമാരന്റെ എന്റെ പുതിയ നമ്പര്‍, ആകാശമിഠായി, സണ്‍ഡേ ഹോളിഡേ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.


തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. രാജാവ്ക്കു ചെക്ക് എന്ന സിനിമയിലൂടെ ആയിരുന്നു അത്. ഭാഷ ഏതാണെങ്കിലും അഭിനയ വൈഭവം കൊണ്ടു തന്നെയാണ് ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാൻ കഴിഞ്ഞത്. സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിലെല്ലാം താരം സജീവമാണ്. താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്നു ലക്ഷത്തിൽ കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്നുണ്ട്.



താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നന്ദനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. നന്ദന തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകളാണ് താരം ഇപ്പോൾ അപ്ലോഡ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ഇത്രത്തോളം താരത്തിന് ലഭിച്ചത്.


സോഷ്യല്‍ മീഡിയയിലൂടെ തന്നെ അധിക്ഷേപിച്ചയാള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയ ആളാണ് നന്ദന. ‘സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആണ് ഞാന്‍. അക്കൗണ്ട് ഒക്കെ ഞാന്‍ തന്നെ ആണ് ഹാന്‍ഡില്‍ ചെയ്യുന്നത്. ഒരിക്കല്‍ ഒരാള്‍ വളരെ മോശമായി കമന്റ് ഇട്ടപ്പോള്‍ ചേട്ടന്റെ അമ്മയോട് പോയി പറയൂ എന്ന് അതിന് മറുപടി നല്‍കി. അത് പെട്ടെന്ന് വന്ന മറുപടി ആണ്. ആ സമയത്ത് അത് കുറച്ച്‌ വിവാദമായി. കുറേപേര്‍ ഞാന്‍ ചെയ്തത് തെറ്റാണെന്ന് വിമര്‍ശിച്ചു. പക്ഷേ കുറേപേര്‍ എന്നെ പിന്തുണച്ചു. സിനിമാ രംഗത്ത് നിന്ന് എന്നെ അറിയുന്ന കുറേ പേര്‍ ആ കൊടുത്ത മറുപടി നന്നായി എന്ന് പറഞ്ഞു.’




‘എനിക്കിഷ്ടമില്ലാത്ത, അല്ലെങ്കില്‍ മോശം ഭാഷയില്‍ ആര് കമന്റ് ചെയ്താലും ഞാന്‍ അതിന് അപ്പോള്‍ തന്നെ മറുപടി കൊടുക്കാറുണ്ട്. അങ്ങനെ മറുപടി കൊടുത്തതിന് ശേഷം മാത്രമേ വീട്ടില്‍ പറയാറുള്ളൂ. അന്ന് ആ ചേട്ടന്‍ ആ അക്കൗണ്ട് വരെ ഡീ ആക്ടിവേറ്റ് ചെയ്തു. അത്തരക്കര്‍ക്കൊക്കെ അങ്ങനത്തെ മറുപടി അല്ലേ കൊടുക്കണ്ടേ. പിന്നീട് അങ്ങനെ ആര് ചെയ്താലും അതിന് മറുപടി കൊടുക്കേം ചെയ്യും അതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് സ്റ്റോറിയായി ഇടുകയും ചെയ്യും.’ താരം പറയുന്നു.





Nandhana varma 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു