സാരിയിൽ സുന്ദരിയായി ബോളിവുഡ് റാണി വിദ്യ ബാലൻ; ഫോട്ടോസ്


ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയ നടിയാണ് വിദ്യാ ബാലൻ. മ്യൂസിക് വീഡിയോകളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലൻ തന്റെ കലാ ജീവിതം ആരംഭിക്കുന്നത്. 1995-ൽ ഹം പാഞ്ച് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് വിദ്യയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. വിദ്യ സിനിമയിൽ ആദ്യമായി അഭിനയിച്ചത് ഒരു ബംഗാളി സിനിമയിലാണ് (ഭലോ ദേക്കോ – 2003).



പരിണീത” എന്ന സിനിമയാണ് വിദ്യ ബാലന്റെ ആദ്യത്തെ ഹിന്ദി സിനിമ. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം അവർക്ക് ലഭിക്കുകയുണ്ടായി. പിന്നീട് രാജ്കുമാർ ഹിറാനി സം‌വിധാനം ചെയത ലഗേ രഹോ മുന്നാഭായി (2006) എന്ന സിനിമ വിദ്യയക്ക് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു. ദി ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലെ അഭിനയത്തിന് 2011-ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപപുരസ്കാരവും കൂടാതെ 2014-ൽ പത്മശ്രീ പുരസ്കാരവും ഇവർക്കു ലഭിച്ചു.



തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ നിരവധി ഫോട്ടോഷൂട്ടുകൾ പങ്ക് വെക്കുന്ന വിദ്യാ ഇപ്പോൾ പങ്ക് വെച്ചിരിക്കുന്ന ഫോട്ടോസാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. സാരിയിൽ ഏറെ സുന്ദരിയായിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അനുരാഗ് കബൂറാണ്.



ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുന്ന വിദ്യ ബാലൻ പാലക്കാട് ജില്ലയിലെ പുത്തൂർ പൂതംകുറിശ്ശിയിലെ ഒരു അയ്യർ കുടുംബത്തിലാണ് ജനിച്ചത്. വിദ്യാഭ്യാസം പൂർണ്ണമാക്കിയിട്ട് അഭിനയ രംഗത്തേയ്ക്ക് പോയാൽ മതിയെന്ന് വിദ്യയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടതിനനുസരിച്ച് വിദ്യ മുംബൈയിലെ സെന്റ് സേവിയേർസ് കോളേജിൽ ചേർന്ന് സോഷ്യോളജിയിൽ ബിരുദം നേടുകയും പിന്നീട് മുംബൈ സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു.


വിദ്യ കർണ്ണാടിക് സംഗീതം അഭ്യസിക്കുകയും ഭരതനാട്യം, കഥക് എന്നീ നാട്യരൂപങ്ങൾ കുറച്ച് കാലത്തോളം പഠിക്കുകയും ചെയ്തു. 2012-ൽ മെയിൽ ഒരു അഭിമുഖത്തിനിടെ താൻ യു.ടി.വി. മോഷൻ പിക്ചേർസ് എന്ന കമ്പനിയുടെ സി.ഇ.ഒ ആയ സിദ്ധാർത്ഥ് റോയ് കപൂറുമായി പ്രണയത്തിലാണെന്ന് വിദ്യ വെളിപ്പെടുത്തി. 2012 ബാന്ദ്രയിൽ വച്ച് നടന്ന ഒരു സ്വകാര്യ ചടങ്ങിൽ അവർ വിവാഹിതരായി. ഉറുമിയാണ് വിദ്യ അഭിനയിച്ച മലയാള ചലച്ചിത്രം.










അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു