അല്പം വയറ് കാണുന്നതും, കഴുത്ത് ഇറങ്ങിയ ബ്ലൗസ് ധരിക്കുന്നതുമാണോ ഹോട്ട്..? അനുപമ ചോദിക്കുന്നു



മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയം നേടിയ നടി. ചിത്രത്തില്‍ നിവിന്‍ പോളിയുടെ മൂന്ന് നായികമാരില്‍ ഒരാളായാണ് അനുപമ അഭിനയിച്ചത്. ചിത്രത്തില്‍ അനുപമ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. കൂടാതെ ചിത്രത്തില്‍ അനുപമയും നിവിന്‍ പോളിയും ഒന്നിച്ച ആലുവാപ്പുഴയുടെ തീരത്ത് എന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.


മലയാളത്തില്‍ തുടര്‍ച്ചയായി സിനിമകളില്‍ ചെയ്യുന്നില്ലെങ്കിലും അന്യഭാഷകളിലും സജീവമാണ് അനുപമ പരമേശ്വരൻ. സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം നിറസാന്നിധ്യമാണ്. എന്നാൽ സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങളും അനുപമയ്ക്കുനേരെ നിരന്തരം

സംഭവിക്കുന്നു. അനുപമ പങ്കുവെച്ച പോസ്റ്റിൽ ഒരാൾ നടത്തിയ കമൻറിൽ താരം നടത്തിയ പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത്.


താരം പങ്കുവെച്ച ചിത്രത്തിൽ ഹോട്ട് എന്ന് കമന്റ്‌ അടിച്ച ആൾക്കുള്ള മറുപടിയുമായാണ് താരം എത്തിയത്. കഴുത്ത് ഇറങ്ങിയ ബ്ലൗസ് ധരിക്കുന്നതും, സാരിയുടുക്കുമ്പോൾ സൈഡിലൂടെ വയറുകാണുന്നതാണോ ഹോട്ട് എന്നാണ് താരം ചോദിച്ചത് അങ്ങനെയാണെങ്കിൽ ഹോട്ടിനെ എന്ത് വിളിക്കും എന്നും താരം ചോദിക്കുന്നു. താരത്തിന്റെ പുതിയ ചിത്രമായ ഹലോ ഗുരു പ്രേമ കൊസമേ എന്ന സിനിമയുടെ ടീസർ പങ്കുവച്ചപ്പോഴായിരുന്നു ഈ കമൻറ്. സിനിമയാണ് തന്റെ ജോബ് അതിന്റെ ഭാഗമായി ആ സിനിമയുടെ ടീസറിന് വേണ്ടിയാണു താൻ അതു ചെയ്തതെന്നും അതു അത്രക്ക് ഹോട്ട് ലുക്കായി തനിക്ക് തോന്നിയിട്ടില്ലെന്നും താരം കൂട്ടി ചേർത്തു. എന്നാൽ ഹോട്ട് ലുക്കിൽ വന്ന മാക്സിമം ലുക്ക്‌ ഈ ടീസറിലെ ആയിരിക്കും എന്നും താരം പറഞ്ഞു.


തൻറെ വ്യാജചിത്രം പ്രചരിപ്പിച്ചവരെ കടുത്ത ഭാഷയിൽ വിമർശിച്ച് നേരത്തെയും താരം രംഗത്തെത്തിയിരുന്നു. ചിലർ താരത്തിന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്ത്, അതിലൂടെ മോർഫ് ചെയ്ത ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ‘ഇത്തരം അസംബന്ധങ്ങൾ ചെയ്തു കൂട്ടാൻ സമയമുള്ള എല്ലാ ഞെരമ്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം. നിങ്ങൾക്കൊന്നും വീട്ടിൽ അമ്മപെങ്ങന്മാരില്ലേ? ഇത്തരം മണ്ടത്തരങ്ങൾക്കല്ലാതെ, നല്ല കാര്യങ്ങൾക്കായി തല ഉപയോഗിച്ചു കൂടേ?’ അന്ന് അനുപമ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു