സൈസ് ഒന്നും ഞാൻ അപ്പോൾ നോക്കിയില്ല എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു; ഹസി ഖാസി🔥🔥

 


ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഇന്ന് സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ്.നിരവധി ചിത്രങ്ങളാണ് ഓരോ ദിവസവും ഓരോ പുതിയ പുതിയ താരങ്ങളുടെതായി പിറവിയെടുക്കുന്നത്. പലരുടെയും മോഡലുകളായി നിന്നുള്ള ചിത്രങ്ങളാണ് ഇന്ന് ഏറെ ശ്രദ്ധനേടുന്നത്. മിനിസ്ക്രീൻ ,ബിഗ് സ്ക്രീൻ താരങ്ങൾക്ക് പുറമേ സാധാരണക്കാരും ഇന്ന് മോഡലിംഗ് രംഗത്തേക്ക് കടന്നു വന്നിരിക്കുകയാണ്.


മുൻപ് സാധാരണക്കാർക്ക് എത്തിപ്പെടാൻ അപ്രാപ്യമായിരുന്ന ഒരു മേഖല ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ സഹായത്താൽ കൈയെത്തും ദൂരത്താണ്. എന്നിരുന്നാൽ തന്നെ മോഡലുകളായി എത്തുന്നവരെ പറ്റി പരമ്പരാഗതമായി കാത്തുവച്ചിരിക്കുന്ന ചില സങ്കൽപങ്ങൾ ഉണ്ട്. നല്ല വെളുത്ത് മെലിഞ്ഞ ശരീര പ്രകൃതിയും മുഖശ്രീയും ഉള്ള ആൾ ആയിരിക്കണമെന്ന്.


അല്ലെങ്കിൽ മോഡേൺ വേഷത്തിൽ എത്തുന്ന താരം ആയിരിക്കണമെന്ന് ആയിരിക്കും ആ ഒരു കാഴ്ചപ്പാട്. സീറോ സൈസ് ഭംഗിയിൽ കാണപ്പെട്ടിരുന്ന ഇത്തരം മോഡലുകളിൽ നിന്ന് വ്യത്യസ്ത ആകാൻ ശ്രമിക്കുകയാണ് ഹസീ ഖാസി. സീറോ സൈസ് എന്ന ഒരു ഒരു ധാരണ താരം തൻറെ മോഡൽ ഫോട്ടോഷൂട്ട്കളിലൂടെ തിരുത്തി കുറിക്കുകയാണ്. പ്ലസ് മോഡലുകൾക്ക് ഉത്തമ ഉദാഹരണമായി എടുത്തു കാണിക്കാവുന്ന ഒരു മോഡൽ എന്നതിലുപരി മലയാളസിനിമയിലും മിനിസ്ക്രീനിലും അറിയപ്പെടുന്ന ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് താരം.


ഡബ്ബിങ് ആർട്ടിസ്റ്റ് ഖാസിയെ ഏറെ ശ്രദ്ധിക്കപ്പെട്ടത് മലയാളികൾ എന്നും നെഞ്ചോട് ചേർത്തു ഉറങ്ങിയ എന്ന് നിൻറെ മൊയ്തീൻ എന്ന ചിത്രത്തിലെ പാർവ്വതിയുടെ കാഞ്ചനമാല എന്ന കഥാപാത്രത്തിന്റെ ശബ്ദത്തിലൂടെ ആയിരുന്നു. തൻറെ മനോഹര ശബ്ദം തിരിച്ചറിഞ്ഞ സംവിധായകനാണ് ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന മേഖലയിൽ തിളങ്ങാൻ സാധിക്കുമെന്ന് പ്രചോദനം നൽകിയതെന്ന് താരം പറയുന്നു.


ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കല്യാണം കഴിഞ്ഞ്വർക്കും അമ്മമാരായ വർക്കും മോഡലാകാൻ സാധിക്കില്ല എന്നത് തെറ്റായ ധാരണയാണ് എന്നും വണ്ണം കൂടുതൽ ഉള്ള ആർക്കും മോഡൽ ആകാം എന്ന് ഇന്നത്തെ കാലം തെളിയിച്ചിരിക്കുന്നു എന്നും താരം പറഞ്ഞത്. യാതൊരു ആത്മവിശ്വാസവും ഇല്ലാതെ എത്തിയ താരം മോഡലിംഗ് രംഗത്തെ തൻറെ ചിത്രങ്ങൾ കണ്ടതിനുശേഷമാണ് തന്നിൽ ഒരു ആത്മവിശ്വാസം സ്വയം നേടിയെടുത്തത് എന്ന് തുറന്നു പറയുന്നു.


ആളുകളുടെ ഉള്ളിൽ എല്ലാകാലത്തും നിലനിൽക്കുന്ന പരമ്പരാഗതരീതിയിലുള്ള വേഷങ്ങൾ പുതിയകാലത്ത് മോഡേൺ രീതിയിൽ അവതരിപ്പിക്കുകയാണ് താരം ചെയ്തിട്ടുള്ളത്. സീറോ സൈസ് മോഡലുകൾ തിളങ്ങി നിന്നിരുന്ന ഒരു കാലഘട്ടത്തിൽ പ്ലസ് സൈസ് മോഡൽ എന്ന വിശേഷണവുമായി കടന്നുവന്ന് തൻറെ പ്രാഗൽഭ്യം തെളിയിച്ച താരം കൂടിയാണ് ഹസീ.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു