‘അയ്യോ വണ്ണം കൂടിപ്പോയല്ലോ!! എന്റെ ശരീരം നോക്കാൻ എനിക്ക് അറിയാം..’ വിമർശകരുടെ വായടപ്പിച്ച് നടി റോഷ്‌ന അന്ന റോയ്..
മലയാളികൾക്ക് കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തിനുള്ളിൽ ഏറെ കേട്ടൊരു പേരാണ് നടി റോഷ്‌ന അന്നയുടേത്. ഒരു അടാർ ലവിലെ സ്നേഹ ടീച്ചറെ അത്ര പെട്ടന്ന് ഒന്നും സിനിമ പ്രേക്ഷകർക്ക് മറക്കാൻ പറ്റില്ല. അങ്കരാജ്യത്തെ ജിമ്മന്മാർ എന്ന സിനിമയിലൂടെയാണ് റോഷ്‌ന അന്ന അഭിനയ രംഗത്തേക്ക് വരുന്നത്.
മേക്കപ്പ് ആർട്ടിസ്റ്റായിട്ടാണ് റോഷ്‌നയെ മലയാളികൾക്ക് അതിന് മുമ്പ് പരിചിതം. എന്നാൽ ഇന്ന് അഡാർ ലൗ, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സുല്‍, ധമാക്ക എന്നീ ചിത്രങ്ങളിലൂടെ സുപരിചിതയാണം റോഷ്ന ആന്‍ റോയി. അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ കിച്ചു ടെല്സ് ആണ് താരത്തിന്റെ ഭർത്താവ്.
കഴിഞ്ഞ വർഷം അവസാനമായിരുന്നു ഇരുവരുടെയും വിവാഹം. ആദ്യ ചിത്രത്തിലൂടെ പോർക്ക് വർക്കി എന്ന കഥാപാത്രമായി ശ്രദ്ധ നേടിയ കിച്ചു ടെല്ലസ് ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ധമാക്ക, ഒരു അഡാറ് ലവ് എന്നീ ഒമർ ലുലു ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് റോഷ്ന. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഇപ്പോഴിതാ തന്റെ തടിയെ കുറിച്ച് കളിയാകുന്നവർക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് റോഷ്‌ന. ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റഫോമിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. സിനിമാ രംഗത്ത് സ്ത്രീകൾ ഏറ്റവും കൂടുതൽ നേരിടുന്ന ആക്രമണമാണ് സൈബർ ഇടങ്ങളിലേത്. ചിലർ ഇവ അവഗണിക്കും. എന്നാൽ ചിലരെങ്കിലും ഇവയ്ക്കെതിരെ സധൈര്യം മുന്നോട്ടു വരും.
‘ഇത്രയും കുറയ്ക്കാൻ അല്ല ഞാൻ ആഗ്രഹിക്കുന്നത്. എന്നാലും എന്റെ സന്തോഷങ്ങൾ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് എന്റെ ഇരുപത്തിയഞ്ചാം ദിവസത്തെ വർക്ക് ഔട്ടാണ്. ശരിക്കും ഒരു അലസയായ പെൺകുട്ടിയാണ് ഞാൻ. വ്യായാമം ചെയ്യാൻ യാതൊരു സമർപ്പണവുമില്ല. കാരണം ഞാൻ തടി ഇഷ്ടപ്പെട്ടിരുന്നു. സത്യം പറഞ്ഞാൽ പണി എടുക്കാൻ വയ്യ! അത്ര തന്നെ!
ചില ആളുകൾ എന്നെ കണ്ടാൽ ഉടനെ പറയും. ‘അയ്യോ വണ്ണം കൂടിപ്പോയല്ലോ!!’ ഇതാണ് എന്റെ രീതി. എന്റെ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ എനിക്ക് പറ്റും. എന്നെ ആരും പരിചരിക്കേണ്ട കാര്യമില്ല. കെട്ടിയോൻ സഹിച്ചോളും! എങ്ങനെ മൈന്റൈൻ ചെയ്യണമെന്ന് എനിക്ക് അറിയാം. മനസ്സിലായല്ലോ..(എന്നെ നേരിൽ കാണാറുള്ള ഊളകളോട് തന്നെയാണ് ഇത് പറയുന്നേ..).
എനിക്ക് ആദ്യം തന്നെ നന്ദി പറയാനുള്ളത് എന്നോട് തന്നെയാണ്. റോഷ് നീ പൊളിയാണ്! നീ നിന്നെ തന്നെ കണ്ട്രോൾ ചെയ്തു. മടിയും അതുപോലെ വർക്ക് ഔട്ട് ചെയ്യുമ്പോൾ ഉള്ള വേദനയുമെല്ലാം.. എന്റെ ട്രെയിനർ ജയറാം സാറിന് നന്ദി പറയുന്നു. എനിക്ക് വേണ്ട എല്ലാ സപ്പോർട്ടും കെയറും തന്നതിന്.. എന്നും 5.20-ന് എന്നെ വിളിച്ച് എഴുനേൽപ്പിക്കുന്നതിന്.. ആലുവ മുതൽ ചങ്ങമ്പുഴ പാർക്ക് വരെയുള്ള ആ ദൂരം!! ഇത് അവസാനിക്കുന്നില്ല.. തുടരും..’, റോഷ്‌ന തന്റെ വർക്ക് ഔട്ടിന് ശേഷമുളള ഫോട്ടോയോടൊപ്പം കുറിച്ചു.














അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ