വളയിട്ട കൈകൾ കണ്ണീർ തുടക്കുവാനുള്ളത് അല്ല, ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് അമേയ മാത്യു..’ – കാണാം

 



ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും ഒരുപാട് ആരാധകരുള്ള ഒരു താരമാണ് നടി അമേയ മാത്യു. സോഷ്യൽ മീഡിയയിലെ വ്യത്യസ്തവും രസകരമായ ക്യാപ്ഷൻ നൽകിയുള്ള ഫോട്ടോഷൂട്ടുകൾ പോസ്റ്റ് ചെയ്ത ശ്രദ്ധ നേടുന്ന ഒരാളുകൂടിയാണ് അമേയ. കരിക്കിന്റെ ഒരു വീഡിയോയിൽ അഭിനയിച്ച ശേഷമാണ് ഇത്രയേറെ ആരാധകരെ താരത്തിന് ലഭിച്ചത്.



ഗ്ലാമറസ് വേഷങ്ങളിൽ വേറിട്ട ഫോട്ടോഷൂട്ടുകൾ ചെയ്യുന്നതുകൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ അത് വൈറലാവാറുണ്ട്. അമേയ ഈ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത സ്റ്റൈലിഷ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. പതിവ് പോലെ തന്നെ ഒരു കിടിലം ക്യാപ്ഷനും അമേയ നൽകിയിട്ടുണ്ട്.



വളയിട്ട കൈകൾ കണ്ണീർ തുടക്കുവാനും, ഉയരങ്ങൾ സ്വപ്നംകണ്ട മിഴികൾ കരയുവാനുമുള്ളതല്ല.. വേട്ട കണ്ണുകളാൽ ആക്രമിക്കുന്ന കഴുകന്മാരെ വേട്ടയാടാൻ കൂടിയുള്ളതാണ്..’, ഇതാണ് അമേയ ഫോട്ടോസിനൊപ്പം നൽകിയ വെറൈറ്റി ക്യാപ്ഷൻ. ഓൺലൈൻ മാധ്യമങ്ങളുടെ തലകെട്ടുകളെയും പലപ്പോഴും അമേയ പരിഹസിച്ചിട്ടുണ്ട്. ഭരത് കെ.ആർ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.



തന്റെ സ്വപ്ന വാഹനമായ പോളോ ജി.ടി അടുത്തിടെയാണ് അമേയ സ്വന്തമാക്കിയത്. അതും വലിയ വാർത്തയായി വന്നിരുന്നു. പുതിയ ചിത്രങ്ങൾക്ക് താഴെ ചിലർ മോശം കമന്റുകളും ഇട്ടിട്ടുണ്ട്. എന്നാൽ അത്തരം കമന്റുകൾ ഒന്നും താരം മുഖവിലയ്ക്ക് എടുക്കാറില്ല. ആട് 2, ഒരു പഴയ ബോംബ് കഥ, ദി പ്രീസ്റ്റ്, വുൾഫ് തുടങ്ങിയ സിനിമകളിൽ അമേയ അഭിനയിച്ചിട്ടുണ്ട്.





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു