തന്നെ പലരും ചൂഷണം ചെയ്തു, പ്രശസ്തിയെക്കാൾ കൂടുതൽ വിവാദത്തിൽ അകപ്പെട്ട നടി, മൈഥിലി പറയുന്നു🔥🔥
മലയാള സിനിമയിൽ ധാരാളം കഥാപാത്രങ്ങൾ ചെയ്ത വളരെ പെട്ടെന്ന് തന്നെ ധാരാളം ആരാധകരെ നേടിയെടുത്ത താരമാണ് മൈഥിലി. പച്ചമരത്തണലിൽ എന്ന ചിത്രത്തിലെ ചെറിയകഥാപാത്രത്തിലൂടെ ആണ് അഭിനയ രംഗത്തേക്ക് ഉള്ള കടന്നുവരുന്നത്. എന്നാൽ മമ്മൂട്ടി നായകനായ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തിലെ മാണിക്യം ആയി എത്തിയ മൈഥിലിയെ വളരെ പെട്ടെന്ന് ആളുകൾ ഏറ്റെടുത്തു.
ടൈറ്റിൽ റോളിൽ എത്തിയ താരം അത്രയേറെ മികച്ച അഭിനയം ആണ് കാഴ്ചവെച്ചത്. എന്നാൽ തുടർന്ന് പല ചിത്രങ്ങളിലും ആ അഭിനയ മികവു പ്രകടിപ്പിക്കാൻ മൈഥിലിയ്ക്ക് സാധിക്കാതെ വന്നു. പിന്നീട് താരത്തിന്റെ ഏറെ വിജയകരമായ ചിത്രം സോൾട്ട് ആൻഡ് പെപ്പർ ആണ് എന്നുവേണം പറയാൻ. ഇതിനിടയിൽ നിരവധി ചിത്രങ്ങളിൽ താരം വേഷങ്ങൾ കൈകാര്യം ചെയ്തു.
എങ്കിലും അവയൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മാറ്റിനി എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ചിത്രത്തിലെ ഗ്ലാമർ വേഷത്തിലെത്തിയ മൈഥിലിയുടെ ചിത്രങ്ങളും ഗ്ലാമർ വേഷങ്ങളിൽ എത്തിയ ഷോട്ടുകൾ വൈറൽ ആയി മാറി. വളരെയധികം വൈറലായി മാറിയ പാലേരി മാണിക്യം എന്ന ചിത്രത്തിനുശേഷം താരം അറിയപ്പെടുന്നത് തന്നെ മൈഥിലി എന്ന പേരിലായിരുന്നു.
പത്തനംതിട്ട കോന്നി സ്വദേശിയായ താരം വളരെ അവിചാരിതമായാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പരസ്യചിത്രങ്ങളിലും മറ്റ് മോഡലായി പ്രത്യക്ഷപ്പെട്ടതിനുശേഷമായിരുന്നു താരം സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.നല്ലവനെന്ന ജയസൂര്യ ചിത്രവും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത് തന്നെയായിരുന്നു. എന്നാൽ ചെറിയ ചില വിജയങ്ങൾകൊപ്പം തന്നെ വിവാദങ്ങളും നേരിട്ട നായികയാണ് മൈഥിലി.
ഇപ്പോൾ താരം തന്നെ തൻറെ ജീവിതത്തിൽ നടന്ന ചില കാര്യങ്ങളെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ്. അറിഞ്ഞോ അറിയാതെയോ തൻറെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് പറയുന്നത്. എന്നാൽ അവയൊന്നും ഒരു പരിധിയിലധികം തന്നെ ബാധിച്ചിട്ടില്ല. പക്ഷേ അപ്പോഴും വീട്ടുകാരെയും അടുത്ത ബന്ധുക്കളെയും അത് ബാധിക്കുകയുണ്ടായി. അതിനുശേഷമാണ് എല്ലാത്തിൽനിന്നും വിട്ട് നിൽക്കാം എന്ന് തീരുമാനിച്ചത്.






അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ