കുട്ടിക്കു രണ്ടു വയസു വരെ പാലു കൊടുത്തു… പിന്നാലെ ഭക്ഷണ നിയന്ത്രണവും നൃത്തവും… പ്രസവത്തിനു ശേഷം 74 നിന്ന് 51ൽ എത്തിയ കഥ പങ്കുവെച്ച് ശരണ്യ…
അഭിനയ വൈഭവം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ച അഭിനേത്രിയാണ് ശരണ്യ. ഒരുപാട് നല്ല അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചതു കൊണ്ടുതന്നെ താരത്തിന് ഒരുപാട് പ്രേക്ഷകപ്രീതിയും പിന്തുണയും മികച്ച ആരാധക അഭിപ്രായവും ഉണ്ടായി. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം താരത്തിന്റെ ആരാധകരെ കൊണ്ട് സമ്പന്നം ആണ്.
താരം പോസ്റ്റ് ചെയ്യാറുള്ള ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുന്നതും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നതും അതുകൊണ്ട് തന്നെയായിരുന്നു. താരം പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം മികച്ച അഭിപ്രായം ലഭിച്ചിരുന്ന സമയത്ത് 2 പ്രസവം കഴിഞ്ഞ് തടിച്ച ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ കുത്തുവാക്കുകളും ലഭിച്ചു.
വിമർശിച്ചവരുടെ നാവടപ്പിക്കുന്ന തരത്തിൽ വളരെ പെട്ടെന്ന് തന്നെ പുതിയ ഫോട്ടോകളും താരം അപ്‌ലോഡ് ചെയ്തു തുടങ്ങി. അത്ഭുതമായിരുന്നു പ്രേക്ഷകർക്ക് ഓരോരുത്തർക്കും. തടിച്ച ശരീര പ്രകൃതിയിൽ നിന്ന് മെലിഞ്ഞ സൗന്ദര്യം തുളുമ്പുന്ന യുവത്വത്തിലേക്ക് താരം വളരെ പെട്ടെന്ന് മടങ്ങി വന്നതിന്റെ പിന്നിലെ രഹസ്യങ്ങൾ ആണ് ഇപ്പോൾ താരം വെളിപ്പെടുത്തുന്നത്.
നാലു വയസ്സും രണ്ടു വയസ്സു പ്രായമുള്ള രണ്ടു കുട്ടികളുടെ അമ്മയാണോ എന്ന് സംശയം തോന്നിക്കുന്ന തരത്തിലുള്ള രൂപ മാറ്റത്തിലേക്ക് താരത്തെ കൊണ്ടുവന്ന ഡയറ്റ് സീക്രട്ട് ആണ് താരം പങ്കുവെച്ചത്. പ്രസവം കഴിഞ്ഞു തടി വച്ചു എന്നു സങ്കടപ്പെടുന്ന സ്ത്രീകളോട് താരത്തിന് പറയാനുള്ളത് കുഞ്ഞിനെ കഴിയുന്നത്ര മുലയൂട്ടുക എന്നാണ്. അതു ശരീരം മെലിയാൻ സഹായിക്കും എന്നാണ് താരം അവകാശപ്പെടുന്നത്.
ഇതിന് താരം സ്വന്തം ജീവിതത്തിൽ നിന്ന് ഉദാഹരണവും വ്യക്തമാക്കുന്നുണ്ട്. താരം മൂത്ത കുട്ടിക്കു രണ്ടു വയസ്സുവരെ പാലു കൊടുത്തിരുന്നു എന്നും മുലയൂട്ടൽ കഴിഞ്ഞ് പഴയതു പോലെ മിതമായ ഭക്ഷണ രീതിയിലേക്കു മാറുകയും ഡാൻസ് പ്രാക്ടീസും പഠിപ്പിക്കലും കൂടി ചെയ്യാൻ തുടങ്ങിയതോടെ 74 കിലോയിൽ നിന്നും 50–51 കിലോ വരെയെത്തി എന്നാണ് താരം പറയുന്നത്.
ആദ്യ പ്രസവത്തെ തുടർന്ന് ഉണ്ടായ ശരീര പ്രകൃതങ്ങളിലെ മാറ്റങ്ങളെല്ലാം മിതമായ രൂപത്തിൽ കൊണ്ടു വന്നപ്പോപ്പോഴാണ് രണ്ടാമത് ഗർഭിണിയാകുന്നത് എന്നും താരം പറഞ്ഞു പക്ഷേ താരം ആദ്യ ഗർഭ കാലത്തു മനസ്സിലാക്കിയ ചില കാര്യങ്ങൾ രണ്ടാമത്തെ ഗർഭകാലത്ത് ഉപകാരപ്പെടുത്തി എന്നാണ് പറഞ്ഞത്. ഭക്ഷണ കാര്യത്തിൽ പ്രത്യേകിച്ച് ശ്രദ്ധ കൊടുക്കാൻ സാധിച്ചു എന്നും താരം തുറന്നു പറഞ്ഞു.
പ്രസവത്തിന്റെ തലേന്നു വരെ കുട്ടികളെ ഡാൻസ് പഠിപ്പിച്ചിരുന്നു എന്നും ഡാൻസിംഗ് സ്റ്റെപ്പുകൾ എല്ലാം കാണിച്ചു കൊടുത്തു ചെയ്യിപ്പിക്കുക വരെ ചെയ്തിരുന്നു എന്നും താരം പറഞ്ഞത് പ്രേക്ഷകർ കേട്ടത് വലിയ അത്ഭുതത്തോടെയാണ്. വർത്തമാന കാലത്തെ ഗർഭിണികൾ അനങ്ങാതെ ഇരിക്കുമ്പോൾ പ്രസവത്തിന് തലേദിവസം വരെ ഡാൻസ് ക്ലാസ് എടുത്തിരുന്നു എന്ന താരത്തിന്റെ വാക്കുകൾ അത്ഭുതത്തോടെ അല്ലാതെ കേൾക്കാൻ കഴിയില്ല.
പ്രസവം കഴിഞ്ഞപ്പോൾ 58 കിലോയായിരുന്നു ശരീരഭാരം എന്നും രണ്ട് പ്രസവവും സിസേറിയൻ ആയിരുന്നതു കൊണ്ട് ആറുമാസം ഒന്നും ചെയ്തില്ല എന്നും അതിനുശേഷം ആണ് ശരീര ഭാരത്തെ നിയന്ത്രിക്കാൻ ആരംഭിച്ചത് എന്നും താരം പറയുന്നു. ആദ്യം യോഗാസനങ്ങൾ ആണ് ചെയ്തു തുടങ്ങിയത് എന്നും മെല്ലെ നൃത്തത്തിലേക്ക് മാറുകയും ചെയ്തു എന്നും താരം പറഞ്ഞു.
യോഗ മുറകളും നൃത്തച്ചുവടുകളും ഒപ്പം ഭക്ഷണത്തിലുള്ള ശ്രദ്ധ കൂടിയായപ്പോൾ വളരെ പെട്ടെന്ന് 50, 51 കിലോ ലേക്ക് എത്താൻ കഴിഞ്ഞു എന്നാണ് താരത്തിന്റെ വാക്കുകൾ. ഇപ്പോൾ താരം വീട്ടിൽ നാട്യഭാരതി ഡാൻസ് സ്കൂൾ എന്ന പേരിൽ നൃത്തവിദ്യാലയം നടത്തുന്നുണ്ട്. എന്തായാലും വ്യായാമ ഭക്ഷണനിയന്ത്രണ മാർഗങ്ങളിലൂടെ വളരെ പെട്ടെന്ന് ശരീരഭാരം മിതമായ രൂപത്തിലേക്ക് കൊണ്ടുവന്നതിന്റെ സന്തോഷമാണ് താരത്തിന്റെ വാക്കുകളിൾ എല്ലാം കാണാൻ കഴിയുന്നത്.











അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ