ഗായത്രിയെ വിവാഹം ചെയ്യുമ്പോൾ രണ്ടു വർഷം പോലും തങ്ങളുടെ ദാമ്പത്യം നിലനിൽക്കില്ലെന്നും മക്കൾ ഉണ്ടാകില്ലെന്നും ചിലർ പറഞ്ഞിരുന്നു, ഇപ്പോൾ 14 വർഷം കഴിഞ്ഞു; ഗിന്നസ് പക്രു


ഏതൊരു വ്യക്തിക്കും പ്രചോദനമാകുന്ന രീതിയിൽ, തന്റെ പരിമിതികളെ അതിജീവിച്ച് ഗിന്നസ് റെക്കോർഡ് വരെ സ്വന്തമാക്കിയ താരമാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ. ചെറിയ വേഷത്തിലൂടെ സിനിമയിലെത്തിയ ഈ നടൻ പിന്നീട് സംവിധായകൻ, നിർമ്മാതാവ് തുടങ്ങിയ രീതികളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ്.


സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഗിന്നസ് പക്രു. 1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.




‘അത്ഭുതദ്വീപ്’ എന്ന ചിത്രത്തിലൂടെ ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡും പക്രു കരസ്ഥമാക്കി. 2018 ഏപ്രിൽ 21ന് അദ്ദേഹത്തെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സ്, യൂണിവേർസൽ റെക്കോർഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോർഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സ്ഥാപിച്ചിരുന്നു.



2013-ൽ പക്രു സംവിധാനം ചെയ്ത ‘കുട്ടീം കോലും’ എന്ന ചിത്രമാണ് അദ്ദേഹത്തെ റെക്കോർഡിനുടമയാക്കിയത്. ഈ ചിത്രത്തിലൂടെ പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോർഡും പക്രു സ്വന്തമാക്കിയിരുന്നു. ഇപ്പോൾ തൻറെ ജീവിതത്തിൽ നേരിടേണ്ടി വന്ന മോശം അവസ്ഥകളെക്കുറിച്ച് പറയുകയാണ് താരം.




കൊല്ലം ജില്ലയിലെ മുളവന എന്ന സ്ഥലത്താണ് അജയൻ ജനിച്ചത്. അച്ഛൻ രാധാകൃഷ്ണ പിള്ള, അമ്മ അംബുജാക്ഷിയമ്മ. രണ്ട് ഇളയസഹോദരിമാർ, കവിതയും സംഗീതയും. അച്ഛൻ ഓട്ടോ ഡ്രൈവറായിരുന്നു. അമ്മ ടെലിഫോൺ ഓഫിസിൽ കരാർ ജീവനക്കാരിയും. അത്യാവശ്യം ദാരിദ്ര്യമുള്ള കുടുംബ പശ്‌ചാത്തലമായിരുന്നു. ഞാൻ ജനിച്ചു കുറച്ചു വർഷങ്ങൾക്കുള്ളിൽ ഞങ്ങൾ കുടുംബമായി അമ്മയുടെ നാടായ കോട്ടയത്തേക്ക് താമസം മാറി. പിന്നീട് അമ്മയ്ക്ക് സ്ഥലം മാറ്റം കിട്ടുന്നതിനനുസരിച്ച് വാടകവീടുകളിലായിരുന്നു ജീവിതം. 2006 ലായിരുന്നു വിവാഹം. ഭാര്യ ഗായത്രി മോഹൻ. മകൾ ദീപ്ത കീർത്തി. അജയൻ പറയുന്നു.




2006ലാണ് പക്രുവിന്റെ ജീവിതത്തിലേക്ക് ഗായത്രി കടന്നു വന്നത്. ഗായത്രിയെ വിവാഹം ചെയ്യുമ്പോള്‍ രണ്ടു വര്‍ഷം പോലും തങ്ങളുടെ ദാമ്പത്യം നിലനില്‍ക്കില്ലെന്നും മക്കൾ ഉണ്ടാകില്ലെന്നും ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 14 വര്‍ഷം കഴിഞ്ഞിരിക്കുകയാണ്.




പല പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടും എന്റെ ഭാര്യ എനിക്ക് തുണയായി നിന്നു. അവള്‍ എനിക്ക് ധൈര്യം പകര്‍ന്ന് തരികയായിരുന്നു. എന്റെ അമ്മയും ഒപ്പം ഉണ്ടായിരുന്നു.സിനിമാ നടിമാരും നടന്മാരുടെ ഭാര്യമാരും ഇപ്പോള്‍ ചില സൈഡ് ബിസിനസ് നടത്താറുണ്ട്. അതുപോലെ എന്റെ ഭാര്യ ബോട്ടിക് തുടങ്ങിയിരിക്കുകയാണ്. അങ്ങനെയും അവള്‍ കുടുംബത്തെ സംരക്ഷിച്ചു വരുന്നു. ഞാനും ഭാര്യയും മകള്‍ ദീപ്ത കീര്‍ത്തയും സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഗിന്നസ് പക്രു പറഞ്ഞു.







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു