സിനിമയിലെ പ്രധാന വേഷങ്ങളിൽ നിന്ന് ഐറ്റം ഡാൻസ് നായികയായി മാറി, നടി ചാർമിയുടെ സിനിമ കരിയർ തകരാൻ ഇടയായ കാരണം..
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാലോകത്ത് നിരവധി ചിത്രങ്ങളിലൂടെ തിളങ്ങി നിന്നിരുന്ന നടിയാണ് ചാർമി കൗർ. ഗ്ലാമർ വേഷങ്ങളിലൂടെയും ഐറ്റം ഡാൻസുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ തരമാണ് ചാർമി. എന്നാൽ ഇപ്പോൾ താരം അഭിനയ രംഗത്തു അത്ര സജീവമല്ല. നീ തൊടു കവലി എന്ന സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രത്തിലൂടെയാണ് ചാർമി കൗർ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റംകുറിക്കുന്നത്.ആദ്യ ചിത്രത്തിൽ നായികയായി വേഷമിടു മ്പോൾ താരത്തിന്റെ പ്രായം വെറും പതിമൂന്ന് വയസ്സ് മാത്രമാണ്.
2002 ലാണ് നീ തൊടു കവലി എന്ന തെലുഗു സിനിമ ഇറങ്ങുന്നത്. ഇതിനുശേഷം ചാർമി തെലുങ്ക് സിനിമകളിലാണ് കൂടുതലായി അഭിനയിച്ചിട്ടുള്ളത്. തമിഴ് ,മലയാളം ,ഹിന്ദി എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒരുകാലത്ത് തേനിത്യൻ സിനിമയിൽ ഏറ്റവും തിരക്കുള്ള താരം ആയി മാറിയിരുന്ന താരം ആയിരുന്നു ചാർമ്മി കൗർ. 2002ന്റെ ആരംഭത്തിൽ ആണ് താരം സിനിമയിലേക്ക് അരങ്ങേറിയത്. ഇതിനകം തന്നെ താരം 40ൽ പരം സിനിമയിൽ ആംഭിനയിച്ചു.
ജയസൂര്യ നായകനായി എത്തിയ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് ചാർമി കൗർ മലയാളത്തിൽ ചുവടുവെക്കുന്നത്. പിന്നീട് ദിലീപ് നായകനായി എത്തിയ ആഗതൻ എന്ന ചിത്രത്തിൽ നായികയായി എത്തിയ ചാർമി കൗർ മലയാള സിനിമാ ആരാധകരുടെ ഇഷ്ട നടിയായി മാറി. തുടർന്ന് മമ്മൂട്ടി നായകനായി എത്തിയ താപ്പാന എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. എന്നാൽ അന്യഭാഷ ചിത്രങ്ങളിൽ ഗ്ലാമർ വേഷങ്ങളിലും ഐറ്റം ഡാൻസുകളിലും തിളങ്ങിയാണ് താരം കൂടുതൽ ശ്രദ്ധേയയായത്. ഇപ്പോൾ അഭിനയത്തിലുപരി താരം ഒരു സിനിമ നിർമാതാവ് കൂടിയാണ്.
സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത് താരത്തിന്റെ പേരിൽ ചില വിവാദങ്ങൾ ഉയർന്നു വന്നിരുന്നു. ഒരു സിനിമയിൽ താരത്തിന് പകരം വേറെരു താരത്തെ എടുത്തത്തിനെതിരെ താരം ചില പരാമർശങ്ങൾ നടത്തിയിരുന്നു. അത് അന്ന് ഒരുപാട് വിവാദങ്ങൾക്ക് വഴിയൊരിക്കിയിരുന്നു. ഇതോടെയാണ് ചാർമി സിനിമയിൽ നിന്നും അരികുവത്ക്കരിക്കപ്പെടാൻ തുടങ്ങുന്നത്. പീന്നീട് അഭിനയ രംഗത്ത് സജീവമായിരുന്നില്ല എങ്കിലും സിനിമാ നിർമ്മാതാവ് എന്ന നിലയിൽ ഇൻഡസ്ട്രിയിൽ തുടർന്നു.
സിനിമ മേഖലയിലുള്ള ഒരാളുമായി കടുത്ത പ്രണയ ബന്ധത്തിലായിരുന്നുവെന്നും രണ്ടു കാരണങ്ങൾ കൊണ്ട് അത് വേണ്ടെന്നു വെയ്ക്കുകയുമായിരുന്നെന്നും നടി കുറിച്ച് നാളുകൾക്ക് മുൻപ് പറഞ്ഞിരുന്നു. തിരക്കുകൾ കാരണം തമ്മിൽ കൂടാൻ അവസരങ്ങളും സമയവും കുറവായിരുന്നു എന്നതായിരുന്നു ഒന്നാമത്തെ കാരണം.
പ്രണയബന്ധത്തിൽ വേണ്ട ലാളന ഇലാതായതാണ് രണ്ടാമത്തെ കാരണം. ആദ്യം ഉണ്ടായിരുന്ന സ്നേഹം പിന്നീട് കാപട്യമായി തീർന്നു. എന്നെങ്കിലും ഇനി വിവാഹം കഴിച്ചാലും ഇതേ കാരണങ്ങൾകൊണ്ട് ആ ബന്ധവും വിവാഹമോചനത്തിൽ ചെന്നേ അവസാനിക്കൂ എന്നും നടി അന്ന് വ്യക്തമാക്കിയിരുന്നു. അങ്ങനെ ഒരു അവസ്ഥയിലേക്ക് അറിഞ്ഞുകൊണ്ട് ജീവിതം കൊണ്ടെത്തിക്കാൻ താല്പര്യമില്ലെന്നു ഒരു പ്രണയ ബന്ധം പോലും മുന്നോട്ടു കൊണ്ട് പോകാൻ അറിയാത്ത താൻ എങ്ങനെ ഒരു വിവാഹം കഴിക്കുമെന്നും നടി പറഞ്ഞു. അതുകൊണ്ടു തന്നെയാണ് ഇപ്പോൾ വിവാഹം വേണ്ട എന്ന തീരുമാനത്തിലാണ് ചാർമി.









അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ