വിവാഹം പോലൊരു അബദ്ധം താൻ ഒരിക്കലും ചെയ്യില്ല, ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടത്തിലാണ് താനിപ്പോൾ, നടി ചാർമി പറയുന്നു.


മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ചാർമി കൗർ. വളരെ കുറച്ച് സിനിമകളിലൂടെ മലയാള സിനിമയിൽ സുപരിചിതനാണ് താരം. നീ തോടു കവലൈ എന്ന തെലുങ്കു ചിത്രത്തിലൂടെ 2002ലാണ് ചാർമി സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതേ വർഷം തന്നെ കാട്ടുചെമ്പകം എന്ന മലയാള ചിത്രത്തിലും വേഷമിട്ടു. തെലുങ്ക്, ഹിന്ദി, കന്നട, തമിഴ് എന്നീ ഭാഷകളിലായി ഒട്ടനവധി ചിത്രങ്ങളിൽ വേഷമിട്ടു. ആഗതൻ, താപ്പാന തുടങ്ങിയവയാണ് ചാർമി വേഷമിട്ട മലയാള ചിത്രങ്ങൾ. 2015 ന് ശേഷം സിനിമാനിർമാണ രംഗത്താണ് ചാർമി പ്രവർത്തിക്കുന്നത്. പുരി ജഗന്നാഥിനൊപ്പം ഏഴോളം ചിത്രങ്ങൾ നിർമിച്ചു.


നടിയുടെ വിവാഹം ഉറപ്പിച്ചുവെന്നും നിർമാതാവാണ് വരനെന്നും തുടങ്ങിയ അഭ്യൂഹങ്ങൾ കുറച്ചുനാളുകളായി പ്രചരിക്കുകയാണ്. തുടർന്നാണ് നടിയുടെ പ്രതികരണം. എന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഞാൻ ഏറെ സന്തോഷവതിയാണ്. ഞാൻ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല- ചാർമി കുറിച്ചു.


വിവാഹം കഴിച്ചാല്‍ അത് വിവാഹമോചനത്തിലേ കലാശിക്കൂ എന്നാണ് താരം പറയുന്നത്. അതിന് കൃത്യമായ കാരണങ്ങളും ചാർമി നിരത്തുന്നു. സിനിമയിൽ കൂടുതലും പ്രണയ രംഗങ്ങളിലാണ് അഭിനയിച്ചിട്ടുണ്ടെങ്കിലും ജീവിതത്തിൽ പ്രണയം വർക്ക് ഔട്ട് ആകുന്നില്ല. തന്റെ ജീവിതത്തിലെ പ്രണയ പരാജയങ്ങളോടെ ഇനി സിംഗിൾ ആയി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ചാർമി പറയുന്നു.


സിനിമ മേഖലയിലുള്ള ഒരാളുമായി കടുത്ത പ്രണയബന്ധത്തിലായിരുന്നുവെന്നും രണ്ടു കാരണങ്ങൾ കൊണ്ട് അത് വേണ്ടെന്നു വെയ്ക്കുകയുമായിരുന്നെന്നും നടി പറയുന്നു. തിരക്കുകൾ കാരണം തമ്മിൽ കാണാൻ അവസരങ്ങളും സമയവും കുറവായിരുന്നു എന്നതായിരുന്നു ഒന്നാമത്തെ കാരണം. പ്രണയബന്ധത്തിൽ വേണ്ട ലാളന ഇല്ലാതായതാണ് രണ്ടാമത്തെ കാരണം


വീട്ടിൽ വിവാഹത്തിന് നിർബന്ധിക്കുന്നുണ്ട് ഞാന്‍ വിവാഹം കഴിച്ചാല്‍ തന്നെ വേണ്ടസമയത്ത് ഞാന്‍ ഭർത്താവിന്റെ അടുത്ത് ഉണ്ടാകണമെന്നില്ല. മാത്രമല്ല വീട്ടു കാര്യങ്ങള്‍ നോക്കി ഇരിക്കാനും എനിക്ക് സാധിക്കില്ല. നേരത്തെ ഉണ്ടായിരുന്ന പ്രണയബന്ധത്തിലും കുറേനാൾ കഴിഞ്ഞപ്പോൾ പ്രണയം എന്ന വികാരം ഇല്ലാതെയായി. പിന്നീട് ഞാൻ പ്രണയം അഭിനയിക്കുകയായിരുന്നു. സത്യത്തിൽ ആ ബന്ധം പിരിയാൻ കാരണവും താൻ തന്നെ ആണെന്നാണ് ചാർമി പറയുന്നത്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു