അവർക്കെല്ലാം തന്റെ ശരീരം മാത്രം മതി, എന്നാൽ തനിക്ക് തന്റെ ആ വികാരം നിയന്ത്രിക്കാൻ കഴിഞ്ഞില്ല, റായ് ലക്ഷ്മി പറയുന്നു..
തമിഴ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ലക്ഷ്മി റായി.റായ് ലക്ഷ്മി എന്ന പേര് അഭിനയരംഗത്തേക്ക് എത്തിയ ശേഷമാണ് താരം മാറ്റി ലക്ഷ്മി റായി എന്നാക്കിയത്. ആദ്യകാല ചിത്രങ്ങൾ വളരെയധികം ഗംഭീരവും മറ്റുള്ളവർ ശ്രദ്ധിക്കുന്ന നിലയിലും എത്തിയില്ലെങ്കിൽ കൂടി യുവാക്കളുടെ ഹരമായി മാറുവാൻ ലക്ഷ്മി റായിക്ക് സാധിച്ചിട്ടുണ്ട്. മലയാളം പോലെ തന്നെ തെന്നിന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും തിളങ്ങിയ താരമാണ് ലക്ഷ്മി റായി. മുൻനിര നായകന്മാർക്കൊപ്പം എല്ലാം അഭിനയിച്ച തൻറെ കലാവിരുത് ഇതിനോടകം താരം തെളിയിച്ചു കഴിഞ്ഞു. റോക്ക് ആൻഡ് റോൾ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് താരം ആദ്യമായി മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. ആദ്യചിത്രത്തിലൂടെ തന്നെ വളരെ മികച്ച പ്രതികരണം നേടിയെടുക്കുവാൻ സാധിച്ചു.
അതിനുശേഷം എല്ലാ ഭാഷയിലും തിളങ്ങിയ താരം ഗ്ലാമർറസ്സും തനിക്കു ചേരും എന്ന് തെളിയിക്കുകയായിരുന്നു. കൈകാര്യം ചെയ്ത വേഷങ്ങളെല്ലാം ആരാധകർ സ്വീകരിക്കുന്നവ തന്നെയായിരുന്നു.ബോൾഡ് ക്യാരക്ടർ ഉള്ള കഥാപാത്രങ്ങളാണ് താരം അധികവും കൈകാര്യം ചെയ്തത്. ഗ്ലാമർ കഥാപാത്രങ്ങളും കൈകാര്യം ചെയ്യാൻ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് തന്നെ നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ അടക്കം സജീവ സാന്നിധ്യമായ താരത്തിന് നിരവധി ആരാധകരും ഉണ്ട്. സൈബർ ഇടങ്ങളിൽ പോലും ഗ്ലാമർ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ താരത്തിന് യാതൊരു മടിയും ഇല്ല. ഓരോ കഥാപാത്രങ്ങളും വളരെ മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. എത്രയൊക്കെ ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്താൽ അതിനൊന്നും മോശം കമൻറ് ലഭിക്കുന്നില്ല എന്നത് താരത്തിന് മറ്റുള്ളവരുടെ ഇടയിൽ ഉള്ള അംഗീകാരത്തെ കാണിക്കുന്നതാണ്.
ഇപ്പോൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വാക്കുകളാണ് ആരാധകർ ഏറ്റെടുക്കുന്നത്. തനിക്ക് നിരവധി ആൺ സുഹൃത്തുക്കൾ ഉണ്ടെന്ന് പലരുമായും താൻ ഡേറ്റിങ്ങ് ഉൾപ്പെടെ പോയിട്ടുണ്ടെന്നും ആണ് താരം വ്യക്തമാക്കുന്നത്. എന്നാൽ എല്ലാവർക്കും ഇഷ്ടം തന്റെ ശരീരമായിരുന്നു എന്നും ആരും തന്നെ ആത്മാർത്ഥമായി സ്നേഹിച്ചില്ലെന്നുമാണ് ലക്ഷ്മി റായി വ്യക്തമാക്കുന്നത്. പക്ഷേ ഇത്രയൊക്കെയായിട്ടും തനിക്ക് പ്രണയം എന്ന വികാരത്തെ അടക്കാൻ കഴിയുന്നില്ലെന്നും താരം തുറന്നു പറയുന്നു.





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ