അടുത്തതായി ഈ നായകനോടൊപ്പം അഭിനയിക്കാൻ എനിക്ക് വളരെയധികം ആഗ്രഹമുണ്ട് – രജീഷ വിജയൻ
അനുരാഗ കരിക്കിൻ വെള്ളം എന്ന ആസിഫലി ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് ചുവടു വെച്ച താരമാണ് രജീഷ വിജയൻ. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി കൊണ്ടാണ് താരം സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. വളരെ ചുരുക്കം ചില നാഡികൾക്ക് മാത്രം ലഭിക്കുന്ന അവസരമാണ് ഇത് താരം ഒരു അഭിമുഖത്തിൽ ഇതിനു മുൻപ് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ താരം കൗമുദി ചാനലിന് നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്.
2016 തന്റെ ആദ്യ ചിത്രത്തിൽ ആസിഫ് അലി എന്ന നായകനോടൊപ്പം മലയാളത്തിൽ അരങ്ങേറിയത് ശേഷം മലയാളത്തിലെ ഒരുവിധം മുൻനിര നായകന്മാർ എല്ലാരോടും തന്നെ ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചിരുന്നു. ആസിഫലി ദിലീപ് വിനീത് ശ്രീനിവാസൻ സണ്ണി വെയിൻ, അർജുൻ അശോകൻ എന്നിങ്ങനെയുള്ള മികച്ച നടന്മാരോട് എല്ലാവരുടെയും കൂടെ അഭിനയിക്കാനുള്ള ഭാഗ്യം രജീഷ വിജയന് ലഭിച്ചിരുന്നു.
അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലെ എലിസബത്ത് എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ എപ്പോഴും തങ്ങി നിൽക്കുന്ന ഒരു കഥാപാത്രമാണ് . രജീഷവിജയൻ അടുത്തിടെ ഇറങ്ങിയ തമിഴ് ചലച്ചിത്രമായ ധനുഷ് ചിത്രം കർണൻ ഇതിലൂടെ തമിഴ് സിനിമാരംഗത്തും അഭിനയത്തിന് തുടക്കം കുറിച്ചിരുന്നു. അതേ തുടർന്ന് ഇപ്പോൾ പുറത്തുവന്ന വാർത്ത എന്ന് പറയുന്നത് അടുത്തതായി തെലുങ്ക് സിനിമയിലേക്ക് പോകുന്നു എന്നതാണ്.






അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ