ഇപ്പോൾ പല പ്രൊഡ്യൂസേഴ്സും അത് പോലുള്ള രംഗം അഭിനയിക്കാൻ തന്നെ വിളിക്കുന്നു, ആ വേഷം ചെയ്തതിൽ ഖേദിക്കുന്നു എന്ന് ആൻഡ്രിയ..

 


ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ ചുവടുറപ്പിച്ച താരമാണ് ആൻഡ്രിയ ജെർമിയ. പിന്നണി ഗായികയായി സിനിമയിലെത്തിയ ആൻഡ്രിയ പിന്നീടാണ് അഭിനയത്തിലേക്ക് കടക്കുന്നത്. തമിഴ്, മലയാളം, ഹിന്ദി സിനിമകളിലെല്ലാം ആൻഡ്രിയ തൻറെ കയ്യൊപ്പു ചാർത്തി. അഭിനയത്തിലും ആലാപനത്തിലും മാത്രമല്ല ആൻഡ്രിയ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളത്. മോഡൽ, ഡാൻസർ, മ്യൂസിക് കമ്പോസർ, എന്നീ നിലകളിലും താരം ശോഭിച്ചു.


രാജീവ് രവി സംവിധാനം ചെയ്ത ‘അന്നയും റസൂലും’ എന്ന ചിത്രമാണ് മലയാളി പ്രേക്ഷകർക്കിടയിൽ ആൻഡ്രിയയെ സുപരിചിതയാക്കിയത്. കണ്ണുകൾ കഥ പറഞ്ഞിടത്ത് പ്രണയം ഉൾക്കൊണ്ട ഓരോ പ്രേക്ഷകനും അന്നയിലൂടെ ആൻഡ്രിയയുടെ ആരാധകരായി മാറിയിട്ടുണ്ടാവാം. ഒരൊറ്റ സിനിമകൊണ്ടുതന്നെ മലയാള സിനിമയിൽ ആൻഡ്രിയ അടയാളപ്പെടുത്തപ്പെട്ടു.


പ്രശസ്ത നാടകകൃത്ത് ഗിരീഷ് കർണാടിന്റെ നാഗമണ്ഡല എന്ന നാടകത്തിലൂടെ താരം നാടകരംഗത്തും തിളങ്ങി. ഗൗതം മേനോൻ ചിത്രം വേട്ടയാട് വിളയാടിൽ ഒരു ഗാനം ആലപിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ തന്നെ പച്ചൈക്കിളി മുത്തുച്ചരം എന്ന സിനിമയിൽ അഭിനയിക്കാനും താരത്തിന് അവസരം ലഭിച്ചു. തുടർന്ന് നിരവധി അവസരങ്ങളാണ് ആൻഡ്രിയയെ തേടിയെത്തിയത്.


ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തിയ വട ചെന്നൈയിലും ശക്തമായ കഥാപാത്രത്തെയാണ് ആൻഡ്രിയ അവതരിപ്പിച്ചത്. ചിത്രം വലിയ തോതിൽ നിരൂപക പ്രശംസ പിടിച്ചുപറ്റി. എന്നാൽ ചിത്രത്തിലെ കിടപ്പറരംഗത്തിൽ അഭിനയിച്ചതിൽ താൻ ഇപ്പോൾ ദുഃഖിക്കുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ആൻഡ്രിയ. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആൻഡ്രിയ മനസ് തുറന്നത്. വെട്രിമാരൻ സംവിധാനം ചെയ്ത വടചെന്നൈയിൽ ചന്ദ്ര എന്ന കഥാപാത്രത്തെയാണ് ആൻഡ്രിയ അവതരിപ്പിച്ചത്. സംവിധായകനും നടനുമായ അമീറാണ് ചിത്രത്തിൽ ആൻഡ്രിയയുടെ ഭർത്താവായി വേഷമിട്ടത്.


കഥാ സന്ദർഭത്തിന് അനുയോജ്യമായ തരത്തിൽ ഇരുവരും ഇഴുകിച്ചേർന്നുള്ള നിരവധി രംഗങ്ങൾ ചിത്രത്തിലുണ്ടായിരുന്നു. എന്നാൽ ഈ ചിത്രത്തിന് ശേഷം പിന്നീട് തന്നെ തേടിവന്നതെല്ലാം ഇത്തരത്തിലുള്ള വേഷങ്ങൾ മാത്രമായിരുന്നു വെന്നാണ് ആൻഡ്രിയ പറയുന്നത്. ഇത്തരം കഥാപാത്രങ്ങളുമായി നിരവധി സംവിധായകരാണ് തന്നെ സമീപിക്കുന്നതെന്നും ഇനിയും അത്തരത്തിലുള്ള വേഷങ്ങൾ ചെയ്യാനില്ലെന്നും താരം വ്യക്തമാക്കുന്നു. ചിത്രത്തിലെ തന്റെ കഥാപാത്രം മികച്ചതാണെങ്കിൽ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്നും ആൻഡ്രിയ പറയുന്നു.


തമിഴ് സിനിമയിൽ തിരക്കുള്ള നായികയായിരുന്ന ആൻഡ്രിയ കുറച്ചുകാലം സിനിമയിൽ നിന്നും അകന്നു നിന്നിരുന്നു. കടുത്ത വിഷാദരോഗം കാരണമാണ് താൻ ബ്രേക്ക് എടുത്തതെന്നായിരുന്നു ആൻഡ്രിയയുടെ വെളിപ്പെടുത്തൽ. വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതില്‍ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദരോ​ഗത്തിൽ എത്തിച്ചതെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുക്കങ്ങളിലാണ് ആന്‍ഡ്രിയ.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു