വിവാഹേതര ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെട്ടാൽ കല്ലെറിഞ്ഞു കൊല്ലുക എന്നതാണ് താലിബാൻ കല്പിക്കുന്ന ഒരേയൊരു ശിക്ഷ

 



തൊണ്ണൂറുകളിൽ താലിബാൻ അധികാരത്തിലേറും മുമ്പ്, എഴുപതുകളിലൊക്കെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ നയിച്ചിരുന്ന അടിപൊളി ജീവിതം അന്നത്തെ പല ചിത്രങ്ങളുടെ രൂപത്തിൽ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. 1994 -ൽ താലിബാൻ ഭരണത്തിലേറിയപാടെ അതെല്ലാം തകർന്നടിഞ്ഞു എന്നും, സ്ത്രീകൾ കണ്ണുകൾ മാത്രം പുറത്തുകാണും വിധത്തിലുള്ള വസ്ത്രങ്ങളിലേക്ക് അടിച്ചമർത്തപ്പെട്ടു എന്നുമൊക്കെയുള്ള വാർത്തകളാണ് പിന്നീട് പുറത്തുവന്നത്. അതിനു പിന്നാലെ 2001 താലിബാന്റെ പതനമുണ്ടാവുകയും, അമേരിക്ക പ്രതിഷ്ഠിച്ച പാവ സർക്കാർ താലിബാൻ ചെയ്ത ദോഷങ്ങൾ പലതും ഇല്ലാതാക്കി, സ്ത്രീകൾ വീണ്ടും സ്‌കൂളുകളിലേക്കും തൊഴിലിടങ്ങളിലേക്കും തിരികെയെത്തി ഇന്നുമായി പിന്നെ പ്രചരിച്ച വാർത്തകൾ. ഇപ്പോഴിതാ വീണ്ടും സ്ത്രീകളെ ഭീതിയിലാഴ്ത്തി താലിബാൻ തിരികെ വരികയാണ്. ഇക്കണ്ട കാലമത്രയും, വാർത്തകളിൽ ഒന്നും ഇടം പിടിക്കാതെ പോയ ഒരു കൂട്ടരുണ്ട് അഫ്ഗാനിസ്ഥാനിൽ. അത് അവിടെ ഏറെ രഹസ്യമായി പ്രവർത്തിച്ചു പോരുന്ന ലൈംഗിക തൊഴിലാളികളാണ്.


ഇപ്പോൾ താലിബാന്റെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ സാമൂഹികവും, സാമ്പത്തികവുമായ പ്രയാസങ്ങൾ ഇരട്ടിപ്പിക്കും എന്നുറപ്പാണ്. താലിബാൻ തിരിച്ചു വരുന്നതോടെ ലൈംഗിക തൊഴിലിനുള്ള വഴി കൂടി പൂർണമായും അടയും എന്നുറപ്പാണ്. നഗരത്തിൽ ഖാലകൾ എന്നറിയപ്പെടുന്ന 25-30 വേശ്യാലയങ്ങൾ എങ്കിലും പ്രവർത്തിക്കുന്നുണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്. അഫ്ഗാനിസ്ഥാനിൽ സ്ത്രീ ലൈംഗിക തൊഴിലാളികൾ അറിയപ്പെടുന്നത് ഖരാബാത്തി എന്നാണ്. അവരെ നിയന്ത്രിക്കുന്ന നടത്തിപ്പുകാരികൾ ഖാലാ- ഖരാബാത്തി എന്നും അറിയപ്പെടും. ഖാലാദാറുകൾ എന്നറിയപ്പെടുന്ന പിമ്പുകളാണ് ഇവർക്ക് വേണ്ട ക്ലയന്റുകളെ കൊണ്ട് ചെന്നെത്തിച്ചു കൊടുക്കുന്നത്. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു