തീർത്തും മോശമായ രീതിയിലാണ് തൻ്റെ വീഡിയോ ക്ലിപ്പുകൾ പ്രചരിക്കുന്നത്. തൻറെ വ്യക്തിപരമായ കാര്യങ്ങളാണ് അതൊക്കെ. പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് വിശദീകരണവുമായി പ്രിയ വാര്യർ.


ഒരു കണ്ണിറുക്കലിലൂടെ ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരെ ഉണ്ടാക്കിയെടുത്ത നടിയാണ് പ്രിയ വാര്യർ. സാമൂഹ്യ മാധ്യമങ്ങളിൽ ഒക്കെ സജീവമാണ് താരം ഇപ്പോൾ. ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെയാണ് താരം പ്രശസ്തി നേടുന്നത്. ഒമർ ലുലു ആണ് ചിത്രം സംവിധാനം ചെയ്തത്. തെലുഗു ഭാഷയിൽ ആണ് താരം ഇപ്പോൾ കൂടുതലും അഭിനയിക്കുന്നത്. പ്രിയയുടെ അവധി ആഘോഷങ്ങൾ ഒക്കെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രസിദ്ധമായിരുന്നു.


താരം തന്നെ ഇതിനെ ചിത്രങ്ങളൊക്കെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ചില വീഡിയോകളും പ്രിയ പങ്കുവെക്കുകയുണ്ടായി. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായ രീതിയിലാണ് ആ വീഡിയോ പ്രചരിക്കുന്നത്. താരം പ്രണയം വെളിപ്പെടുത്തുന്നു എന്നൊക്കെയാണ് തലക്കെട്ടുകൾ ഉള്ളത്. വ്യാപകമായി ഈ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. തൻറെ അറിവോടെയല്ല അതൊന്നും എഴുതിച്ചേർത്തത് എന്ന് താരം പറയുന്നു. താനും തൻറെ സുഹൃത്തുക്കളും ഉള്ള ഒരു വീഡിയോയാണത്. തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ ആണ് തീർത്തും തെറ്റായി പ്രചരിക്കപ്പെടുന്നത്. യഥാർത്ഥത്തിൽ ഒരു ബ്ലോഗ് ആണ് ഈ വീഡിയോ. കുറച്ചു മാസങ്ങൾക്ക് മുൻപാണ് ഇത് അപ്‌ലോഡ് ചെയ്യപ്പെട്ടത്. യൂട്യൂബിൽ തുടങ്ങി മിക്ക സാമൂഹ്യ മാധ്യമങ്ങളിലും ഇത് പ്രചരിപ്പിക്കപ്പെടുന്നുണ്ട്.


ഈ ബ്ലോഗിൽ നിന്നുള്ള ക്ലിപ്പുകൾ മുറിച്ചു മാറ്റിയാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്. അത് കാണുവാനിടയായതിനാലാണ് ഇപ്പോൾ പ്രതികരണം. തങ്ങൾ ആരുടെയും അനുവാദമില്ലാതെയാണ് അത് ചെയ്തിരിക്കുന്നത്. ഈ കരുതൽ ഒക്കെ കാണുമ്പോൾ സന്തോഷം. തീർത്തും അനാവശ്യമായ ചർച്ചയാണ് ഇത്. തീർത്തും മോശമായ അടിക്കുറിപ്പുകളും മറ്റും നൽകിയാണ് ക്ലിപ്പുകൾ പ്രചരിക്കുന്നത്. സത്യം മനസ്സിലാക്കി വാർത്ത നൽകൂ എന്നും താരം പറയുന്നു.






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു