ഹെവി വർക്ഔട്ട് 🔥 തടി കുറച്ച് സ്ലിം ബ്യുട്ടിയായി പ്രിയ നായിക അർച്ചന കവി….

 


അനുരാഗവിലോചനനായി” എന്ന ഗാനം ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാകില്ല. 2009 ൽ എം ടി വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് റൊമാന്റിക് സിനിമയാണ് നീലത്താമര. ഈ സിനിമയിൽ പ്രേക്ഷകർ നെഞ്ചിലേറ്റിയ ഗാനമായിരുന്നു ‘അനുരാഗം’. ഈ സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് കടന്നു വന്ന താരമാണ് അർച്ചന കവി.


ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. നടി, യൂട്യൂബർ, ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് അർച്ചന കവി. തന്റെ അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെ യും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം മൂന്ന് ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കാറുണ്ട്.


ഇപ്പോൾ താരത്തിന്റെ വർക്കൗട്ട് ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വർക്കൗട്ടിലൂടെ വയർ കുറച്ച താരത്തിന്റെ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ നിറഞ്ഞുനിൽക്കുകയാണ്. വർക്കൗട്ട് ലൂടെ തന്റെ മേനി സൗന്ദര്യം വർധിപ്പിച്ചിരിക്കുകയാണ് താരം. ഇപ്പോൾ സ്ലിം ബ്യൂട്ടി യിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. 2009 ൽ നീലത്താമര എന്ന മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചു. അരവാൻ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. ബാക്ക് ബെഞ്ച് സ്റ്റുഡന്റ് എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി.



2016 ലാണ് താരം അവസാനമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ യൂട്യൂബറായ അഭിഷ് മാത്യു ആണ് താരത്തിന്റെ ഭർത്താവ്. നടി എന്നതിലുപരി ഒരുപാട് ടിവി ഷോകൾ ഹോസ്റ്റ് ചെയ്തുകൊണ്ട് താരം തിളങ്ങിയിട്ടുണ്ട്. നീലത്താമര, മമ്മി ആൻഡ് മി എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിന് ഒരുപാട് അവാർഡുകൾ താരത്തെ തേടി എത്തിയിട്ടുണ്ട്.



വീഡിയോ കണ്ടു നോക്കൂ


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു