തനിക്ക് ഒരു വരനെ ആവശ്യമുണ്ട്..!! നടി ലക്ഷ്മി ശർമ്മ പറയുന്നത് ഇങ്ങനെ.

 


മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്നു താരമായിരുന്നു ലക്ഷ്മി ശർമ്മ, മമ്മൂട്ടി നായകനായ പളുങ്ക് എന്ന ചിത്രത്തിൽ കൂടി ആണ് താരം പ്രേക്ഷക ശ്രദ്ധ നേടുന്നത്. കാഴ്ചയിൽ മലയാളിത്തമുള്ള പെൺകുട്ടിയായതുകൊണ്ടുതന്നെ കുറെ സിനിമകളിൽ നായികാവേഷത്തിൽ അഭിനയിച്ചു. പിന്നീട് അവസരങ്ങൾ കുറഞ്ഞു. പെരുമാള്‍,പാസഞ്ചര്‍,ദ്രോണ 2019 തുടങ്ങി നാല്‍പ്പതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.


എന്നാലിപ്പോൾ താരം തൻറെ ജീവിതത്തിലെ ചില സത്യങ്ങൾ തുറന്ന് പറയുകയാണ് താരം. താരം തനിക്കുവേണ്ടി ഒരു പങ്കാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. യഥാർത്ഥത്തിൽ ഒരു വരനെ ആവശ്യമുണ്ടെന്ന് താരം പറയുന്നു. മലയാളസിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്ന കാലത്ത് ഏതെങ്കിലും നടന്മാരെയോ സംവിധായകരെയോ പ്രേമിക്കാൻ മറന്നുപോയെന്നാണ് ലക്ഷ്മി പറയുന്നത്. അത് അബദ്ധമായിപ്പോയി എന്ന് അവർ തിരിച്ചറിയുന്നത് ഇപ്പോഴാണ്. മലയാളസിനിമ ഈ നടിയെ ഉപേക്ഷിച്ചെങ്കിലും ഒരിക്കൽക്കൂടി തനിക്ക് നല്ലൊരു അവസരം കിട്ടിയാല്‍ അഭിനയിക്കാനുള്ള വലിയ ആഗ്രഹവും താരം പങ്കുവെക്കുന്നു.


ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്നെങ്കിലും പിന്നീട് സിനിമയിൽ അവസരങ്ങൾ കുറയുകയായിരുന്നു. നടി ഇപ്പോൾ ആന്ധ്രയിൽ വിജയവാഡയിലാണ് താമസം. അച്ഛൻ തെലുങ്കനും അമ്മ കന്നഡ സ്വദേശിനിയുമായിരുന്നു. അച്ഛൻ പോസ്റ്റൽ ഡിപ്പാർട്ടുമെന്റിലും അമ്മ APSRTC -യിലുമായിരുന്നു ജോലിചെയ്തിരുന്നത്. ലക്ഷ്മിയുടെ മാതാപിതാക്കളുടെ റിട്ടയർമെന്റിനു ശേഷം അവർ ഹൈദരാബാദിൽ താമസമാക്കി. തെലുങ്കു സിനിമയിലൂടെയാണ് ലക്ഷ്മി ശർമ്മ അഭിനയരംഗത്തേയ്ക്കെത്തുന്നത്.


മാതാപിതാക്കൾക്ക് സുഖമില്ലാത്തതിനാൽ അവരുടെ കാര്യങ്ങൾ നോക്കുന്നു. എന്നിരുന്നാലും തന്റെ ജീവിതത്തിൽ ഒരു വലിയ കാര്യം നടക്കാനുണ്ടെന്ന് നടി പറയുന്നു. വേറൊന്നുമല്ല, തന്റെ വിവാഹം. മലയാളസിനിമയിലുള്ള നടനൊ നിർമാതാവൊ സംവിധായകരൊ ഭർത്താവായി കിട്ടിയാൽ വളരെ സന്തോഷമെന്നും നടി പറയുന്നു. മലയാളസിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്ന കാലത്ത് അതിനുള്ള ശ്രമങ്ങൾ നടത്തിയില്ല.


ലക്ഷ്മി ശർമ്മ മലയാളത്തിന് പുറമെ തെലുങ്ക്, കന്നട, എന്നീ തെന്നിന്ത്യൻ ഭാഷകളിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിൽ അഞ്ചാറ് സിനിമകളിൽ അഭിനയിച്ചെങ്കിലും താരത്തിന് ഒരു സ്ഥാനം ഉറപ്പിയ്ക്കാൻ കഴിഞ്ഞില്ല. എന്നാൽ മലയാളത്തിൽ പളുങ്കിനു പുറമേ ആയുർ രേഖ, നഗരം, ചിത്രശലഭങ്ങളുടെ വീട്, കേരളാ പോലീസ്, കണിച്ചുകുളങ്ങരയിൽ സി ബി ഐ, പരിഭവം, പെരുമാൾ, ഭൂമി മലയാളം, പാസഞ്ചർ, തസ്ക്കര ലഹള, കരയിലേക്ക് ഒരു കടൽ ദൂരം, പ്രിയപ്പെട്ട നാട്ടുകാരേ, മകരമഞ്ഞ്, അച്ഛന്റെ ആൺമക്കൾ, കലികാലം, ഒരു കുടുംബചിത്രം, ക്ലൈമാക്സ്, തെക്ക് തെക്കൊരു ദേശത്ത് തുടങ്ങി മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു