ജയസൂര്യയെ തോളോട് തോൾ കെട്ടിപ്പുണർന്ന് മഞ്ജുവാര്യർ..
ജി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത് യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് നിർമിക്കുന്ന ചിത്രം മേരി ആവാസ് സുനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറ്റെടുത്തിരിക്കുയാണ് ആരാധകർ. മഞ്ജുവാര്യർ ജയസൂര്യ ഒന്നിക്കുന്ന ആദ്യചിത്രമാണ് മേരി ആവാസ് സുനോ ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം എന്ന പ്രക്തേകഥയും മേരി ആവാസ് സുനോ എന്ന ഈ ചിത്രത്തിന് ഉണ്ട്.
ചിരിയുടെ മുഖഭാവത്തിൽ കെട്ടിപ്പുണർന്നിരിക്കുന്ന മഞ്ജുവിനെയും ജയസൂര്യയുമാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ചിത്രത്തിൽ ഇവരെ കൂടാതെ പ്രമുഖരായ സുധീര്‍ കരമന,ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍.എ.ഇ ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. നായകനായ ജയസൂര്യ റേഡിയോ ജോക്കി ആയാണ് വേഷമിടുന്നത്. ഇത് രണ്ടാം തവണയാണ് ജയസൂര്യ റേഡിയോ ജോക്കി വേഷം ചെയ്യുന്നത്. മഞ്ജുവാര്യർ ഡോക്ടറായാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ സംവിധായകരായ ഷാജി കൈലാസും ശ്യാമപ്രസാദും ചെറിയ വേഷത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ് പ്രധാന ലൊക്കേഷൻ തിരുവന്തപുരമാണ് ഹരിചരണ്‍, സന്തോഷ്കേശവ്, ജിതിന്‍ രാജ്,ആന്‍ ആമി എന്നിവരാണ് ചിത്രത്തിനായി പാട്ടുകള്‍ പാടിയിരിക്കുന്നത്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ