തെന്നിന്ത്യൻ താര സുന്ദരി തൃഷ കൃഷ്ണയുടെ കിടിലൻ ഗ്ലാമറസ് ചിത്രങ്ങൾ കാണാം..
തമിഴകത്തിന് ഗ്ലാമർ താരമെന്ന് വിശേഷിപ്പിക്കുന്ന താരമാണ് തൃഷകൃഷ്ണ. ധാരാളം ചിത്രങ്ങളിൽ ഇതിനോടകം പ്രത്യക്ഷപ്പെട്ട താരം നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകയുണ്ടായി. നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഒന്നിനൊന്നു മികച്ചതായി ചെയ്ത തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ നിരവധി അധികം ആരാധകരുള്ള ഒരു താരറാണിയായി മാറുകയായിരുന്നു തൃഷ.
കേരളത്തിലെ പാലക്കാട് ഉള്ള ഒരു അയ്യർ കുടുംബത്തിലാണ് ജനിച്ചതെങ്കിലും ഏറ്റവുമധികം പ്രത്യക്ഷപ്പെട്ടത് തമിഴ് ചിത്രങ്ങളിലും മറ്റ് അന്യഭാഷ ചിത്രങ്ങളിലും ആയിരുന്നു. മലയാളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. കാരണം ആരാധകർ പോലും ഓർത്തിരിക്കാൻ സാധ്യത ആ ഒരു കാര്യത്തിൽ കുറവായിരിക്കും. മോഡലിംഗ് രംഗത്ത് സജീവമായ താരം സൗന്ദര്യമത്സരങ്ങളിൽ കൂടെയാണ് അഭിനയരംഗത്തേക്ക് ചേക്കേറുന്നത്.
2001 ലെ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത താരം ഇന്ന് തമിഴകത്തിന്റെ സ്വന്തം പുത്രി എന്ന നിലയിലാണ് അറിയപ്പെടുന്നത്. നിരവധി പരസ്യ ചിത്രങ്ങളിൽ മോഡലായി എത്തിയതിനുശേഷം ആയിരുന്നു തൃഷ എന്ന താരത്തിന് സിനിമാ ലോകത്തേക്കുള്ള വാതിലുകൾ തുറന്നു കിട്ടുന്നത്. ജോഡി എന്ന ചിത്രത്തിലെ കാമിയോ വേഷം അവതരിപ്പിച്ചുകൊണ്ടാണ് 1999 ൽ തൃഷ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.
പിന്നീട് പ്രിയദർശൻ സംവിധാനം ലേയ്‌സ ലേയ്‌സ എന്ന ചിത്രത്തിൽ വേഷം കൈകാര്യം ചെയ്തു. എങ്കിലും തിയേറ്ററുകളിൽ അത്ര വിജയം ആയിരുന്നില്ല. അതുകൊണ്ടുതന്നെ ഈ ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടു എന്ന് ആരും അറിഞ്ഞില്ല. മൗനം പേസിയതെ എന്ന സൂര്യ നായകനായെത്തിയ തമിഴ് ചിത്രത്തിലൂടെയാണ് തൃഷ എന്ന താരത്തിന്റെ കരിയർ തന്നെ മാറിമറിയുന്നത്.
അതിനു ശേഷം തമിഴകത്തെ പ്രിയ പുത്രിയായ താരത്തിന് ധാരാളം അവസരങ്ങൾ തേടിയെത്തുകയായിരുന്നു. ഗ്ലാമർ വേഷങ്ങളും നാടൻ വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്തു. താരത്തിൻറെ 2004 ൽ പുറത്തിറങ്ങിയ ഇളയദളപതി വിജയ്ക്കൊപ്പം ഉള്ള ഗില്ലി എന്ന ചിത്രം വൻ വിജയമായി മാറുകയായിരുന്നു. ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെയാണ് തൃഷ മലയാള ചലച്ചിത്ര ലോകത്തേക്ക് രണ്ടാമത് ഒരു കടന്നുവരവ് രേഖപ്പെടുത്തുന്നത്.
പിന്നീട് റാം എന്ന ചിത്രത്തിലും വേഷമിടുക ഉണ്ടായി. റാംമിൽ മോഹൻലാലിന്റെ നായിക ആയിട്ടാണ് തൃഷ എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ വേണ്ടത്ര സജീവമല്ലാത്ത താരം പക്ഷേ തൻറെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ ആരാധകരെ അറിയിക്കാൻ മടി കാണിക്കാറില്ല. താരത്തിന്റെ എല്ലാ ചിത്രങ്ങളും തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ