തന്റെ ഇഷ്ട ഗാനത്തിന് നൃത്തച്ചുവടുകളുമായി പ്രിയ താരം അനുശ്രീ. വീഡിയോ കാണാം…

 


ചുരുങ്ങിയ കാലംകൊണ്ട് മലയാളസിനിമയിൽ തന്റെതായ സ്ഥാനമുറപ്പിച്ച താരമാണ് അനുശ്രീ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പെട്ടെന്ന് തന്നെ മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരാൻ താരത്തിന് സാധിച്ചു. ഒരുപാട് ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.


2012 ലാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ താരത്തിന്റെ പ്രകടനം കണ്ടു ഇഷ്ടപ്പെട്ട പ്രശസ്ത സിനിമ സംവിധായകൻ ലാൽജോസ് ആണ് താരത്തെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ നായികയായി താരം അരങ്ങേറ്റം കുറിച്ചു.


സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഓരോ ഫോട്ടോകൾക്കും നല്ല രസകരമായ തലക്കെട്ടാണ് താരം നൽകാറുള്ളത്. താരത്തിന്റെ ഫോട്ടോകളൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കാറുണ്ട്.


ഇൻസ്റ്റാഗ്രാമിൽ മാത്രം 14 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നു. ശാലീന സുന്ദരിയായാണ് താരം കൂടുതൽ ഫോട്ടോകളിളും പ്രത്യക്ഷപ്പെടാറുള്ളത്. ഈ അടുത്ത് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് വൈറലായിരിക്കുന്നത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനത്തിന് ചുവടു വച്ച് കൊണ്ട് അടിപൊളി വിഷ്വൽ ഒരുക്കി കൊണ്ടാണ് താരം വീഡിയോ


വീഡിയോക്ക് താരം നൽകിയ ക്യാപ്ഷൻ ഇങ്ങനെയാണ്..

“എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു പാട്ട് ആണിത്…എന്റെ ഒരു ആഗ്രഹത്തിന് ഞാൻ ചെയ്ത ഒരു song…എല്ലാവരും ഇത് സ്വീകരിക്കണം…ഇതൊരു dance അല്ലെങ്കി dance cover അങ്ങനെ ഒന്നും അല്ല..ഇഷ്ടപെട്ട ഒരു song visualise ചെയ്തതിൽ ഒരു ഭാഗമായി അത്രേ ഉള്ളു….” എന്നായിരുന്നു താരം ക്യാപ്ഷൻ നൽകിയത്



കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരം പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് പ്രേക്ഷകരെ തൃപ്തിപ്പെടുത്തി എന്ന് പറഞ്ഞാൽ തെറ്റാവില്ല. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടന്മാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, മധുര രാജ, പ്രതി പൂവൻകോഴി തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്..



Video link

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ