അതി സുന്ദരിയായി പ്രിയ നടി അനുമോൾ, പുതിയ കിടിലൻ ചിത്രങ്ങൾ കാണാം..

 


മിനി സ്ക്രീനിലൂടെ ബിഗ് സ്ക്രീനിലേക്കെത്തി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി അനുമോൾ. ‘കണ്ണുക്കുള്ളെ’ എന്ന തമിഴ് സിനിമയിലൂടെയാണ് താരം സിനിമാ അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘ഇവൻ മേഘരൂപൻ’ എന്ന സിനിമയായിരുന്നു ആദ്യമായി അഭിനയിച്ച മലയാള സിനിമ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഓണ്‍ലൈനില്‍ അനുമോളുടെ ഫോട്ടോകള്‍ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ അനുമോളിന്റെ പുതിയ ഫോട്ടോയും ചര്‍ച്ചയാകുകയാണ്.


ചായില്യം എന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാള സിനിമയിൽ ശ്രദ്ധ നേടുന്നത്. തുടർന്ന് വെടിവഴിപാടടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി. നിരവധി തമിഴ് ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. ബിടെക് റാങ്ക് ഹോൾഡ്‌റായ അനുമോൾ അനുയാത്ര എന്ന വ്‌ലോഗിൽ കൂടി തന്റെ വിശേഷങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. താരം വിവാഹിതയല്ല. അതിൻറെ കാരണവും അനു വ്യക്തമാക്കുന്നു.


തനിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നും ഇതുവരെ വിവാഹം കഴിക്കണമെന്നോ പ്രണയിക്കണമെന്നോ തനിക്ക് തോന്നിയിട്ടില്ലെന്നാണ് അനു പറയുന്നത്. വിവാഹം കഴിച്ച പലരും ഇപ്പോള്‍ ബന്ധം വേര്‍പ്പെടുത്തി ജീവിക്കുന്നതാണ് കാണുന്നത്. തന്റെ സുഹൃത്തുക്കളില്‍ പലരും അങ്ങനെയാണെന്നും താരം പറയുന്നു. ഇതൊക്കെ കാണുമ്പോള്‍ തനിക്ക് ഭയമാണെന്നും പണ്ട് കാലത്ത് എല്ലാം സഹിച്ചുജീവിച്ചു എന്നു കരുതി എപ്പോഴും അങ്ങനെ ആവണമെന്നില്ലെന്നും അനുമോള്‍ പറഞ്ഞു.


ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടില്ലെന്നും ലിവിങ് ടുഗെദറിനോട് താല്‍പര്യമില്ലെന്നും അനു പറഞ്ഞു. ഒരാള്‍ ജീവിതത്തിലേക്ക് വന്നാല്‍ അയാള്‍ക്ക് എന്നെ മനസിലാക്കാന്‍ സാധിക്കുമോ എന്ന പേടിയുണ്ട്. ഇത്രയുംകാലം സ്വതന്ത്രമായി ജീവിച്ച എനിക്ക് പെട്ടെന്നൊരാള്‍ ജീവിതത്തിലേക്ക് വന്നാല്‍ അയാള്‍ക്ക് എങ്ങനെ സ്‌പേസ് കൊടുക്കാന്‍ കഴിയുമെന്ന സംശയം ഉണ്ടെന്നും അനുമോള്‍ കൂട്ടിച്ചേര്‍ത്തു.


സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സെലിബ്രിറ്റികൾ പലപ്പോഴും ഇതിൽ ഇരകളാകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അനുമോളും തനിക്കുണ്ടായ അത്തരം അനുഭവങ്ങൾ പങ്കുവെച്ചിരുന്നു. ഇൻസ്ററയിലൂടെയാണ് അനുമോൾ ഇത്തരം ആക്രമണത്തിനെതിരെ പൊട്ടിത്തെറിച്ചിരിക്കുന്നത്. തനിക്ക് അശ്ലീല ചിത്രങ്ങൾ അയച്ചു തരുന്നവർക്കെതിരെയാണ് അനുവിന്‍റെ പ്രതികരണം.


ഇത്തരക്കാരെ ബ്ലോക്ക് ചെയ്ത് മടുത്തുവെന്നും ഈ പ്രവണത അവസാനിപ്പിക്കണമെന്നും അനു പറയുന്നു. ഇത്തരത്തിൽ അശ്ലീല ചിത്രങ്ങൾ താരത്തിന് അയച്ചു കൊടുക്കുന്ന ഒരാളെ കുറിച്ച് എടുത്ത് പറഞ്ഞിട്ടുണ്ട്. ഒരാൾ പല അക്കൗണ്ടുകളിൽ നിന്നായി ലൈംഗിക അവയവത്തിന്റെ വീഡിയോ തനിക്ക് അയക്കുകയാണെന്ന് അനു പറയുന്നു.സ്ത്രീകള്‍ക്ക് ഇത്തരം ചിത്രങ്ങള്‍ അയക്കുന്നവര്‍ അറിയേണ്ടത് അറപ്പല്ലാതെ മറ്റൊന്നും ഇതുകൊണ്ട് ഉണ്ടാകില്ല എന്നാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. സിനിമയില്‍ ചൂഷണം നടക്കുന്നു എന്ന ആരോപണത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അനുമോൾ.


‘സ്വന്തം നിലപാടില്‍ ഉറച്ച്‌ നിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യില്ല. എന്നെ സംബന്ധിച്ച്‌ ഞാന്‍ ബോള്‍ഡായി സംസാരിക്കും. വീട്ടുകാര്‍ അങ്ങനെയാണെന്നെ വളര്‍ത്തിയത്. ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ പ്രതികരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈംഗിക പീഡനാനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല. വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല. സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല. പറയാതിരിക്കുന്നതാണ് മാന്യത. സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സമ്മതിച്ചതിനുശേഷം നിര്‍ബന്ധത്തിനു വഴങ്ങിയാണ്ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല. എനിക്കത് പറ്റില്ല. മറ്റാരെയെങ്കിലും വിളിച്ച്‌ അഭിനയിപ്പിച്ചോളൂ എന്ന് പറയണം’.





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ