ടോവിനോയ്ക്കൊപ്പം ഇഴുകി ചേർന്നുള്ള രംഗങ്ങളെ കുറിച്ച് ആദ്യം പറഞ്ഞത് അച്ഛനോട്, ആ മറുപടി ഞെട്ടിച്ചു കളഞ്ഞു, ദിവ്യ പിള്ള പറയുന്നു..
അയാൾ ഞാനല്ല എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ദിവ്യാ പിള്ള. ആദ്യചിത്രത്തിൽ വളരെ മികച്ച പ്രകടനം കാഴ്ചവച്ച താരം മലയാളത്തിൽ പിന്നീടും ഒരുപാട് ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്യുകയുണ്ടായി. എന്നാൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാൻ ദിവ്യയ്ക്ക് സാധിച്ചില്ല.
അതിനുശേഷം ടോവിനോ തോമസ് നായകനായെത്തിയ കള എന്ന ചിത്രത്തിലെ ടോവിനോയുടെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ദിവ്യ മറ്റുള്ളവർക്ക് ഇടയിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നത്. ദുബായിൽ ജനിച്ചുവളർന്ന ദിവ്യയുടെ അച്ഛൻ മാവേലിക്കര സ്വദേശി ആണ്. ഇയാൾ ഞാനല്ല എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് നായകനായി എത്തിയ ഊഴം എന്ന ചിത്രത്തിലാണ് താരം രണ്ടാമതായി അഭിനയിച്ചത്.
തുടർന്ന് മാസ്റ്റർപീസ്, കള എന്നീ ചിത്രങ്ങളുൾപ്പെടെ പത്തിലധികം സിനിമകളിൽ നായികയായി അഭിനയിച്ചു. ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമയിൽ ദിവ്യ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്നെ നിരവധി ചിത്രങ്ങൾ ഇതിനോടകം ഇൻസ്റ്റഗ്രാമിൽ മറ്റും പങ്കുവെച്ചു കഴിഞ്ഞിട്ടുണ്ട്.
ബ്രൈഡ് ആയി താരം എത്തിയ ഫോട്ടോഷൂട്ട് ചിത്രത്തിന് വളരെ മികച്ച പ്രതികരണമായിരുന്നു ആരാധകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സംഘട്ടന രംഗത്തിന് കൂടുതൽ പ്രാധാന്യമുള്ള കള എന്ന ചിത്രത്തിൽടോവിനോയ്ക്ക് ഒപ്പം വളരെയധികം ഇഴുകിച്ചേർന്നുള്ള രംഗങ്ങൾ ചിത്രീകരിക്കാൻ താരത്തിന് തയാറാകേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ കള എന്ന ചിത്രത്തിലെ ഈ രംഗങ്ങളെ പറ്റി തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം.
കഥ പറഞ്ഞപ്പോൾ തന്നെ സംവിധായകൻ ഇത്തരത്തിൽ രംഗങ്ങൾ ഉണ്ടെന്നും അത് അഭിനയിക്കേണ്ടി വരും എന്ന് വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ആ ഒരു കാര്യം ആദ്യം തുറന്നു പറഞ്ഞത് അച്ഛനോടും അമ്മയോടും ആയിരുന്നു. നീ ഒരുപാട് ബോളിവുഡ് സിനിമകൾ കാണുന്നതല്ലേ അതിലൊക്കെ അവർ എന്ത് നാച്ചുറൽ ആയാണ് അഭിനയിക്കുന്നത് എന്നായിരുന്നു അച്ഛൻ പറഞ്ഞത്. അമ്മ പറഞ്ഞത് നീ വിശ്വസിക്കുന്നുണ്ടെങ്കിൽ നിനക്ക് അഭിനയിക്കാം. നീയൊരു അഭിനയത്രി ആയതുകൊണ്ടുതന്നെ ഇത്തരം രംഗങ്ങളിൽ അഭിനയിക്കേണ്ടി വരും എന്നായിരുന്നു.
എതിർപ്പ് പറയും എന്ന് കരുതിയ മാതാപിതാക്കൾ കൂടുതൽ സപ്പോർട്ട് നൽകിയത് തന്നെ അത്ഭുതപ്പെടുത്തുകയും അവരുടെ വാക്കുകൾ മുന്നോട്ടുള്ള യാത്രയ്ക്ക് കൂടുതൽ പ്രചോദനം ആവുകയും ചെയ്തു എന്നാണ് ഇപ്പോൾ താരം പറയുന്നത്. സുഹൃത്തുക്കളോടും ഇതിനെ പറ്റി സംസാരിച്ചപ്പോൾ അതങ്ങ് സ്വാഭാവികമായി ചെയ്താൽ മതി എന്നായിരുന്നു അവരുടെ പക്ഷം. അങ്ങനെ എല്ലാവരുടെയും സപ്പോർട്ട് കൂടിയാണ് താൻ അത്തരം രംഗങ്ങൾ ചിത്രീകരിക്കാൻ തയ്യാറായത് എന്നാണ് താരം പറയുന്നത്.









അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ