അയാൾ സ്നേഹിച്ചത് തന്റെ ശരീരത്തെയായിരുന്നു, എന്നെ ആയിരുന്നില്ല, തന്റെ പഴയകാല അനുഭവം തുറന്ന് പറഞ്ഞു വീണ നന്ദകുമാർ
കെട്ടിയോൾ ആണ് എൻറെ മാലാഖ എന്ന ആസിഫലി ചിത്രത്തിലൂടെ പ്രേക്ഷകരെ ധാരാളം നേടിയെടുത്ത താരമാണ് വീണ നന്ദകുമാർ.ആദ്യ ചിത്രമായിരുന്നില്ല എങ്കിലും പുറത്തിറങ്ങിയതിൽ വച്ച് വിജയകരമായ ആദ്യ ചിത്രം തന്നെയായിരുന്നു കെട്ടിയോൾ ആണെന്റെ മാലാഖ. വളരെ മികച്ച ജനപ്രീതിയും പിന്തുണയും ചിത്രത്തിലൂടെ ലഭിച്ചതിനുശേഷം സോഷ്യൽ മീഡിയയിൽ അടക്കം നിരവധി ചിത്രങ്ങൾ സൈബർ ഇടങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി.
കെട്ടിയോളിൽ ഒരു നാടൻ പെൺകുട്ടിയുടെ ലുക്കിൽ ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടിരുന്നത്. എങ്കിലും ഇന്ന് സൈബർ ഇടങ്ങളിൽ വീണ എന്ന താരം മോഡേൺ വേഷങ്ങൾ കൈകാര്യം ചെയ്യുകയും ഗ്ലാമറസ് രൂപത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന താരങ്ങളുടെ കൂട്ടത്തിൽ തന്നെയാണ്.തന്റെ വിശേഷങ്ങളും ഇഷ്ടങ്ങളും ഒക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
വീണ പങ്കെടുക്കുന്ന ഓരോ ചിത്രങ്ങൾക്കും പ്രേക്ഷകരുടെ ഭാഗത്തു നിന്ന് മികച്ച പിന്തുണ തന്നെയാണ് ലഭിക്കുന്നത്. പലപ്പോഴും പല ചിത്രങ്ങളും സൈബർ ആക്രമണങ്ങൾക്ക് വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. എങ്കിലും അതൊന്നും താരം കാര്യമാക്കി എടുത്തിട്ടില്ല. ഇഷ്ടത്തിനനുസരിച്ച് എല്ലാം ചെയ്യാൻ ആഗ്രഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു പെൺകുട്ടിയാണ് വീണ. മോഡേൺ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും എന്നും ട്രഡീഷണൽ രൂപത്തിൽ അറിയപ്പെടാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് താനെന്ന് താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാവരെയും പോലെ തന്നെ തനിക്കും പ്രണയമുണ്ടായിരുന്നു എന്നാണ് ഇപ്പോൾ വീണ തുറന്നു പറഞ്ഞിരിക്കുന്നത്. എന്നാൽ ആ ബന്ധം ബ്രേക്ക് അപ്പിലേക്ക് വഴിമാറുകയായിരുന്നു.സ്‌കൂൾ കാലഘട്ടത്തിൽ തനിക്കുണ്ടായ ഒരു പ്രണയത്തെപ്പറ്റി ആണ് താരം ഇപ്പോൾ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വാക്കുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട്.
നിരവധി പേർ തന്നെ പ്രപ്പോസ് ചെയ്തിട്ടുണ്ടെന്നും എന്നാൽ തനിക്ക് സ്കൂൾ കാലഘട്ടത്തിൽ ഒരാളോട് ഇഷ്ടം തോന്നുകയും ആയിരുന്നുവെന്നും ആണ് താരം പറയുന്നത്. ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ അയാൾ മൈൻഡ് പോലും ചെയ്തില്ല. എന്നാൽ പിന്നീട് സിനിമയിൽ ഒക്കെ വന്ന് അല്പം സുന്ദരിയായപ്പോൾ തന്നെ തേടിപ്പിടിച്ച് ഇഷ്ടമാണെന്ന് പറയുകയായിരുന്നു എന്നുമാണ് പറയുന്നത്. ആ സാഹചര്യത്തിൽ ഞാൻ എനിക്ക് ഇഷ്ടമല്ല എന്ന മറുപടിയാണ് കൊടുത്തത്. കാരണം ഞാൻ എൻറെ ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ സൗന്ദര്യം നോക്കിയായിരുന്നു അയാൾ ആ ഇഷ്ടത്തിന് വില നൽകിയത്. പിന്നീട് അയാൾ വന്നപ്പോൾ എനിക്ക് മനസ്സിലായി അയാൾക്ക് എന്നെ ആയിരുന്നില്ല വേണ്ടത് എൻറെ ശരീരത്തെ ആയിരുന്നു എന്ന്.
ഉടനെയൊന്നും താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വീണ തുറന്നു പറയുന്നുണ്ട്. വിവാഹംകഴിച്ച യാതൊരു സന്തോഷവും ഇല്ലാതെ ജീവിച്ചശേഷം ഡിവോഴ്സ് ആയി വീട്ടിൽ വന്നു നിൽക്കുന്നതിലും നല്ലത് സന്തോഷകരമായ ഒരു ബന്ധം തുടങ്ങാം എന്ന് തോന്നുന്ന സാഹചര്യത്തിൽ അത് ആരംഭിക്കുന്നതാണ് എന്നും താരം തുറന്നു പറയുന്നു. എന്തുതന്നെയായാലും പ്രിയപ്പെട്ട താരത്തിന് വാക്കുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ