ഈ സൗന്ദര്യത്തിന്റെ രഹസ്യം വർക്ക് ഔട്ട് തന്നെ, ഐശ്വര്യയുടെ കിടിലൻ വർക്ക് ഔട്ട് വീഡിയോ കാണാം🔥
ആരാധകർക്ക് ചില താരങ്ങളെ ഓർത്തിരിക്കാൻ ഒരുപാട് കഥാപാത്രങ്ങളുടെ ഒന്നും ആവശ്യമില്ല. അവരുടെ മനസ്സിൽ ഉൾക്കൊള്ളുന്ന ഏതാനും കഥാപാത്രങ്ങൾ തന്നെ മതിയാകും. അത്തരത്തിൽ വളരെ കുറച്ചു കഥാപാത്രങ്ങളിൽ മാത്രം അഭിനയിച്ചുകൊണ്ട് തെന്നിന്ത്യയുടെ ഒട്ടാകെ സൂപ്പർസ്റ്റാർ ആയി മാറിയ താരമാണ് ഐശ്വര്യ മേനോൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ നാനാഭാഷകളിലും ഇതിനോടകം തന്നെ കഴിവ് തെളിയിച്ച ഐശ്വര്യ സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ്. ഓരോ കഥാപാത്രങ്ങളിലും ഐശ്വര്യ പുലർത്തുന്ന മികവ് തന്നെയാണ് താരത്തിന് വീണ്ടും വീണ്ടും സിനിമാ മേഖലയിൽ അവസരങ്ങൾ നേടിക്കൊടുക്കുന്നത്. തന്നെ വിശ്വസിച്ച കൈകളിൽ എത്തിക്കുന്ന കഥാപാത്രങ്ങൾ ഒക്കെ പൂർണ്ണ വിജയത്തിലെത്തിക്കാൻ ഐശ്വര്യ തന്നെ ഭാഗത്തുനിന്നും നന്നായി ശ്രമിക്കുന്നുണ്ട്.
അത് ഇതിനോടകം വ്യക്തമായ കാര്യമാണ്. തമിഴിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നതെങ്കിലും ഇതിനോടകം എല്ലാ ഭാഷകളിലും താരം തന്റെ സാന്നിധ്യം രേഖപ്പെടുത്തി കഴിഞ്ഞു.കാതൽ സ്വദപ്പവധു എപ്പടി എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ലവ് ഫൈളൂർ ആണ് താരത്തിനെ ആദ്യത്തെ തെലുക് സിനിമ. ദാസവാള എന്ന സിനിമയിലൂടെ കന്നഡയിലും താരം അരങ്ങേറി. 2016 തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ഭഗത് ഫാസിൽ നായകനായ മൺസൂൺ മംഗോസ് എന്ന ഏക ചിത്രത്തിൽ മാത്രമാണ് താരം ഇതുവരെ മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നാൽ ആ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ ഇന്നും മലയാളികൾ താരത്തെ ഓർത്തിരിക്കാന്നുണ്ടെങ്കിൽ അത് ഒരു അഭിനേത്രിയുടെ പൂർണ വിജയം തന്നെയാണെന്ന് എടുത്തു പറയാൻ സാധിക്കും.
ഗ്ലാമറസ് ലുക്കിലുള്ള വേഷങ്ങൾ അടക്കം കൈകാര്യം ചെയ്യുവാൻ താരത്തിന് യാതൊരു മടിയും ഇല്ല. അതുകൊണ്ടുതന്നെ നിരവധി ആരാധകരും അവസരങ്ങളും ആണ് എന്നും ഐശ്വര്യയെ തേടി എത്തിയിട്ടുള്ളത്. ഇൻസ്റ്റഗ്രാമിൽ മാത്രം രണ്ടു മില്യണിലധികം ആളുകളാണ് ഐശ്വര്യയെ ഫോളോ ചെയ്യുന്നത്. ഇത് ഒരു ചില്ലറക്കാര്യമല്ല. ഒരു താരത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം ആയി ഐശ്വര്യയുടെ ആരാധകവൃന്ദത്തെ പറയാൻ സാധിക്കും. അതുകൊണ്ടുതന്നെ പങ്കുവയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നതിനും യാതൊരു മടിയും കാണിക്കാറില്ല. ഐശ്വര്യയുടെ വർക്കൗട്ട് വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. നിമിഷനേരങ്ങൾക്കുള്ളിൽ ആണ് ഇത് സോഷ്യൽ മീഡിയയിൽ ട്രെൻറിംഗ് ലിസ്റ്റിൽ എത്തിയിരിക്കുന്നത്.
Video Link 👇👇👇




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ