അതെ ഞാൻ അമ്മയാണ്, ഞാൻ ഷോർട്സ് ധരിക്കുന്നു, ഞാനെന്റെ ഫ്രണ്ട്സിന്റെ ഒപ്പം വെളിയിൽ കറങ്ങാൻ പോകുന്നു, വിമർശകർക്കെതിരെ തുറന്നടിച്ച് കനിഹ..
മലയാളത്തിൽ തൻറെതായ വ്യക്തിത്വം തുളുമ്പുന്ന നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരമാണ് കനിഹ. മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി തുടങ്ങി മലയാള സിനിമയിലെ മുൻനിര താരങ്ങൾക്കൊപ്പം എല്ലാം തനിമയുള്ള വേഷം താരം കൈകാര്യം ചെയ്തു.ഓരോ കഥാപാത്രത്തിലും വളരെ വ്യത്യസ്തമായ ഒരു നിലപാടും അഭിനയവും കാഴ്ചവച്ച താരത്തിന് വളരെ മികച്ച പ്രതികരണമാണ് സിനിമാലോകത്തുനിന്നും ലഭിച്ചത്.
സമൂഹമാധ്യമങ്ങളിൽ സജീവമായ താരം നിരവധി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. പലപ്പോഴും കനിഹയുടെ ചിത്രങ്ങളും വാക്കുകളും വലിയ ചർച്ചകൾക്ക് വിധേയമായി മാറിയിട്ടുണ്ട്. തുറന്ന നിലപാട് ആർക്കുമുന്നിലും വ്യക്തമാക്കുന്നതിൽ കനിഹയ്ക്ക് യാതൊരു മടിയും ഇല്ലെന്ന് ഇതിനോടകം പല കാര്യങ്ങൾ കൊണ്ട് തെളിഞ്ഞതാണ്.
ഷോർട്ട് ഡ്രെസ്സിലും മറ്റുമുള്ള താരത്തിന്റെ ചിത്രങ്ങൾക്ക് വളരെ വലിയ പിന്തുണയാണ് ആരാധകർ ഭാഗത്തുനിന്നും ലഭിച്ചത്. അപ്പോഴും താരത്തെ വിമർശിക്കുവാനും കളിയാക്കുവാൻ ഒരു കൂട്ടം ആളുകൾ രംഗത്തുണ്ടായിരുന്നു എന്ന കാര്യത്തിലും സംശയമുണ്ടായിരുന്നില്ല. തൻറെ ശരീരത്തെ പറ്റിയും വേഷവിധാനത്തെ പറ്റിയും വിമർശിക്കുന്നവർക്ക് വ്യക്തമായ മറുപടിയാണ് കനിഹ ഓരോതവണയും നൽകുന്നത്.
ബോഡി ഷെയ്മിങ്നെതിരെ വ്യക്തമായ മറുപടി താരം ഇതിനോടകം വ്യക്തമാക്കിയിട്ടുള്ളതാണ്. നിങ്ങളുടെ ശരീരത്തിനെ ആരെങ്കിലും കളിയാക്കുന്നുണ്ട് എങ്കിൽ അവരെ നടുവിരൽ ഉയർത്തികാട്ടി മുന്നോട്ടുപോവുക എന്നാണ് താരം ഇതിന് മുൻപ് വ്യക്തമാക്കിയത്. താരത്തിന്റെ വേഷം പലപ്പോഴും മോശമാണ് എന്ന നിലയിലുള്ള അഭിപ്രായങ്ങളാണ് ആരാധകർ പറയുന്നത്. എന്നാൽ അതിനെ ഒന്നും താരം മൈന്റ് നൽക്റില്ല. തൻറെ ശരീരവും വേഷവും തന്റെ ഇഷ്ടമാണെന്ന നിലപാടാണ് താരം വ്യക്തമാക്കുന്നത്.
അതെ ഞാൻ അമ്മയാണ്….ഞാൻ ഷോർട്സ് ധരിക്കുന്നു.. അതെ ഞാൻ അമ്മയാണ്… ഞാനെന്റെ ഫ്രണ്ട്സിനെ ഒപ്പം വെളിയിൽ കറങ്ങാൻ പോകുന്നു.അതെ ഞാൻ അമ്മയാണ്… എന്റെ മകനെ ഞാൻ സ്നേഹിക്കുന്നു.അതെ ഞാൻ അമ്മയാണ്… എനിക്ക് ഇഷ്ടപ്പെട്ട ജീവിതം നയിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്ന് താരം പോസ്റ്റ് ചെയ്തിരിക്കുന്ന വാക്കുകളും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഇൻസ്റ്റഗ്രാമിൽ മറ്റും താരം പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളും ഇതിനോടകം ആരാധകർ ഏറ്റെടുത്തിരിക്കുന്നത് ആണ്. വളരെയധികം ഗ്ലാമറസ് ടച്ചോടുകൂടിയ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.നിരവധിപേർ വിമർശിക്കുമ്പോഴും അവ പങ്ക്‌വെയ്ക്കുന്നതിൽ യാതൊരു മടിയുമില്ല.









അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ