വിവാഹം കഴിക്കാൻ തനിക്ക് താല്പര്യമില്ല, കാരണം തന്റെ കൂട്ടുകാർ; അനുമോൾ പറയുന്നു..

 


ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അനു മോൾ. ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, എന്നീ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധേയമാകുന്നത്. സിനിമയും അഭിനയ ജീവിതത്തിനും പുറമെ വ്യക്തമായ നിലപാടുകളിലൂടെയും അനു മോൾ പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. 2009 ‍മുതല് അനു സിനിമാരംഗത്ത് സജീവമാണ്. ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ചായില്യത്തിലെ ഗൗരി എന്ന കഥാപാത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്.


ബുള്ളറ്റ് ഓടിക്കുന്നതില്‍ അതിവിദഗ്ദ്ധയാണ് അനുമോള്‍. വി കെ പ്രകാശ് സംവിധാനം ചെയ്ത ‘റോക്‌സ്റ്റാര്‍’ എന്ന ചിത്രത്തില്‍ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ആയ സഞ്ജന കുര്യന്‍ എന്ന ടോംബോയ് കഥാപാത്രത്തിനുവേണ്ടി 500 സി സി ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ ഓടിച്ചു ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നിറത്തിന്റെയും ജാതിയുടെയുമൊക്കെ പേരില്‍ആള്‍ക്കാരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് താരം പങ്കുവെച്ച ഒരു പോസ്റ്റ് വലിയ ചർച്ചയായിരുന്നു. വസ്‍ത്രങ്ങൾ, ആക്‌സസറൈസുകൾ, വാക്കുകൾ, ലിംഗഭേദം, നിറം, ജാതി, മതം, വലുപ്പം എന്നിവ അടിസ്ഥാനമാക്കി പരസ്‍പരം വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ആളുകൾ സ്വയം കൂടുതൽ യാഥാര്‍ഥ്യവും ആത്മാർത്ഥവുമായിരിക്കട്ടെ. എല്ലാവരേയും അംഗീകരിക്കണമെന്നും അനുമോൾ പോസ്റ്റിൽ ആവശ്യപ്പെടുന്നു.


സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന സിനിമയ്ക്കു നേരെ വിമര്‍ശനം ഉയർന്നപ്പോഴും നടി ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ‘എന്തിനാണ് ഇങ്ങനെ ഫ്രസ്‌ട്രേറ്റഡ് ആകുന്നത്? ഒരു കലാരൂപമാണ്. അങ്ങനെ കണ്ടുകൂടെ? എന്തിനാണ് അതില്‍ അശ്ലീലം കാണുന്നത്? ഞാന്‍ കണ്ടതാണ് ബിരിയാണി സിനിമ.’ എനിക്ക് അതില്‍ ഒരു സ്ത്രീയുടെ നിസഹായത മാത്രമാണ് കാണാനായത്. നമുക്ക് എന്തുകൊണ്ടാണ് ആ ഒരു തിരിച്ചറിവ് ഉണ്ടാകാത്തത് എന്ന് മനസിലാവുന്നില്ല. ഇത്തരം സിനിമകള്‍ കൂടുതല്‍ കാണിക്കുകയും ഇത്തരം കാര്യങ്ങള്‍ ഇനിയും സംസാരിക്കുകയും ചെയ്താല്‍ മാത്രമേ ആളുകള്‍ക്ക് ഈ വകതിരിവ് ഉണ്ടാവുകയുള്ളു.’ അനുമോള്‍ പറഞ്ഞു.


അനുമോൾ വിവാഹത്തെക്കുറിച്ച് മുമ്പ് നടത്തിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെന്നാണ് അനു പറയുന്നത്. തന്റെ വിവാഹിതരായ കൂട്ടുകാരിൽ എൺപതു ശതമാനവും ഇപ്പോൾ ഡിവോഴ്സ് ചെയ്തവരാണ്‌. അത് കാണുമ്പോൾ പേടി തോന്നും. പഴയ തലമുറയിലെ പോലെ ഇന്ന് ആർക്കും ആരെയും സഹിക്കാനൊന്നും കഴിയില്ല.കല്യാണം കഴിച്ചാലും ഇല്ലെങ്കിലും ഞാൻ മനസമാധാനത്തോടെ ജീവിച്ചാൽ മതിയെന്നാണ്‌ അമ്മയുടെ ആഗ്രഹം. ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടില്ല ലീവിങ്ങ് ടുഗെദറിനോട് താൽപ്പര്യമില്ല. ഒരാൾ തന്റെ ജീവിതത്തിലേക്ക് വന്നാൽ അയാൾക്ക് എന്നെ മനസിലാകുമോയെന്ന പേടിയുണ്ട്. ഇത്രയും കാലം സ്വതന്ത്രയായി ജീവിച്ച എനിക്ക് പെട്ടെന്നൊരാൾ വന്നാൽ അയാൾക്ക് എങ്ങനെ സ്പേസ് കൊടുക്കാൻ കഴിയും എന്ന സംശയമുണ്ടെന്നും അനു പറയുന്നു.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു