മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്റൂമും കഴുകാൻ ഒരുക്കമല്ല…ഇങ്ങനെയുള്ള പരിപാടികൾക്ക് ഞാനില്ല… ലക്ഷ്മി മേനോൻ
ബിഗ് ബോസ് തമിഴ് സീസൺ 4 ൽ പല പ്രമുഖ താരങ്ങളും പങ്കെടുക്കുമെന്ന് വാർത്തകൾ ഈയിടെയായി പ്രചരിച്ചിരുന്നു. കൂട്ടത്തിൽ ഒരാളാണ് ലക്ഷ്മി മേനോൻ. ലക്ഷ്മി മേനോൻ ഷോയിൽ തിരഞ്ഞെടുക്കപ്പെട്ടു എന്നും പങ്കെടുക്കും എന്നും എന്നുമുള്ള വാർത്തകൾക്ക് മറുപടി നൽകിയിരിക്കുകയാണ് താരമിപ്പോൾ.
ലക്ഷ്മി മേനോൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ബിഗ് ബോസ് ഒരു ഷോയുടെ പേരിൽ. ക്യാമറയിലുള്ള ആളുകളുമായി യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്റൂമും കഴുകാൻ തലപര്യമില്ലെന്നും ഒക്കെയാണ് താരത്തിന്റെ വാക്കുകൾ. ബിഗ് ബോസ് തമിഴ് സീസൺ 4ൽ പങ്കെടുക്കുന്നത് നിഷേധിച്ചു കൊണ്ടാണ് താരത്തിന്റെ വാക്കുകൾ പുറത്തു വന്നിരിക്കുന്നത്.
പറയപ്പെട്ടത് അഭ്യൂഹമാണെന്നും താൻ ആ പരിപാടിയിൽ പങ്കെടുക്കുന്നതിനോട് താത്പര്യപ്പെടുന്നില്ല എന്നുമാണ് വാക്കുകളുടെ ചുരുക്കം. ലക്ഷ്മിയുടെ അഭിപ്രായതോട് ധാരാളം ആളുകൾ പ്രതികൂലമായി പ്രതികരിക്കുന്നുണ്ട്. പ്ലേറ്റുകൾ കഴുകുകയും ടോയ്‌ലറ്റുകൾ വൃത്തിയാക്കുകയും ചെയ്യുന്ന ആളുകളെ അവർ നിന്ദിക്കുന്നുണ്ടോ എന്നൊക്കെയാണ് ചിലർ ചോദിക്കുന്നത്. ഇത്തരം അഭിപ്രായങ്ങൾ പ്രകടിപ്പിച്ചവരോടും താരം മറുപടി പറഞ്ഞിട്ടുണ്ട്. തന്റെ ഓരോ അഭിപ്രായവും തിരഞ്ഞെടുപ്പും തന്റെ അവകാശമാണ്.
ചില ആളുകൾക്ക് ഷോ ഇഷ്ടപ്പെട്ടേക്കാം, എന്നാൽ പല കാരണങ്ങളാൽ താൻ ആ ഷോ ഇഷ്ടപ്പെടുന്നില്ല. തന്റെ സ്വന്തം പ്ലേറ്റുകൾ കഴുകുകയും തന്റെ വീട്ടിൽ ടോയ്‌ലറ്റ് വൃത്തിയാക്കുകയും ചെയ്യുന്നു. തന്റെ സ്വന്തം പ്ലേറ്റുകൾ കഴുകുകയും തന്റെ വീട്ടിൽ ടോയ്‌ലറ്റ് വൃത്തിയാക്കുകയും ചെയ്യുന്നു. ഒരു ക്യാമറയ്ക്ക് മുന്നിൽ അത് ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ല എന്നൊക്കെയാണ് താരത്തിന്റെ പ്രതികരണം.കമൽ ഹസൻ ആതിഥേയത്വം വഹിക്കുന്ന ബിഗ് ബോസ് തമിഴിന്റെ നാലാം സീസൺ ഒക്ടോബർ 4 മുതലാണ് സംപ്രേഷണം ചെയ്തു തുടങ്ങുന്നത്. പ്രീമിയർ എപ്പിസോഡ് വൈകിട്ട് 6.30 ന് സ്റ്റാർ വിജയ് സംപ്രേഷണം ചെയ്യും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. എന്തായാലും ലക്ഷ്മി മേനോൻ ആ പരിപാടിക്ക് ഇല്ല എന്ന് തുറന്നു പറഞ്ഞു കഴിഞ്ഞു.





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ