ഇത് നമ്മുടെ ബേബി നയൻ താരതന്നെയോ, സ്റ്റൈലിഷ് ലഹങ്കയിലുള്ള ഫോട്ടോകൾ വൈറൽ
ബാലതാരമായെത്തി മലയാളി പ്രേഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ബേബി നയൻതാര എന്നറിയപ്പെടുന്ന നയൻതാര ചക്രവർത്തി. മമ്മൂട്ടി, മോഹൻലാൽ, രജിനികാന്ത് തുടങ്ങി സൂപ്പർ താരങ്ങളുടേത് ഉൾപ്പടെയുള്ള നിരവധി താരങ്ങളുടെ മുപ്പതോളം സിനിമകളിൽ ബാലതാരമായി നയൻതാര ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നായികയായി സിനിമയിലേക്ക് വീണ്ടും തിരിച്ചെത്താനൊരുങ്ങുകയാണ് നയൻതാര.
2006-ൽ ‘കിലുക്കം കിലുകിലുക്ക’ത്തിലൂടെയാണ് സിനിമയിലേക്ക് ബേബി നയൻതാര എത്തിയത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം രജിനിയുടെ ‘ കുസേലൻ ‘ എന്ന സിനിയിലൂടെ തമിഴ് – തെലുങ്ക് ഭാഷകളിലും അഭിനയിക്കുകയുണ്ടായി. റഹ്മാൻ്റെ ‘ മറുപടി ‘ യാണ് ഒടുവിലായി അഭിനയിച്ച ചിത്രം.
എറണാകുളം തേവര സാക്രഡ് ഹാർട്ട് കോളജിൽ ബി എ മാസ്സ് കമ്മ്യൂണിക്കേഷൻ – ജേർണലിസം വിദ്യാർഥിനിയാണിപ്പോൾ നയൻ താര ചക്രവർത്തി . സിനിമയിൽ നായികയായി ശക്തമായ ഒരു തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ് ഈ അഭിനേത്രി.
ഇന്സ്റ്റാഗ്രാമിൽ ഏകദേശം മൂന്ന് ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിനുണ്ട് എന്നർത്ഥം. സ്റ്റൈലിഷ് ലഹങ്കയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഫോട്ടോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ