പൂർണ്ണമായും വസ്ത്രങ്ങൾ ഒഴിവാക്കിയ തന്മാത്രയിൽ അഭിനയിക്കാൻ ഞാൻ പറഞ്ഞത് ഒറ്റ ഡിമാൻഡ് മാത്രം; മീര വാസുദേവ് തുറന്ന് പറയുന്നു.
തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇടയിൽ സ്വന്തമായ ഒരു സ്ഥാനം നേടിയ താരമാണ് മീര വാസുദേവ്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പ്രതികരണം നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പമുള്ള ആദ്യ ചിത്രത്തിൽതന്നെ വളരെ മികച്ച പ്രതികരണമാണ് താരം നേടിയെടുത്തത്. തമിഴ്,മലയാളം,കന്നഡ തുടങ്ങിയ ഭാഷയിൽ എല്ലാം അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് മീര വാസുദേവ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ നേടിയെടുത്ത താരത്തിന് പക്ഷേ സിനിമാമേഖലയിൽ പ്രതീക്ഷിച്ച അത്രയും വിജയം നേടാൻ സാധിച്ചില്ല. അതിനുള്ള കാരണം ഒക്കെ താരം തന്നെ ഇതിനു മുൻപേ സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയതാണ്. മലയാളി ഇല്ലാതിരുന്നിട്ടുകൂടി മലയാളി പ്രേക്ഷകർക്കിടയിൽ നിന്നുമാണ് താരത്തിന് ഏറ്റവും വലിയ പിന്തുണ ലഭിച്ചിട്ടുള്ളത്.
നിരവധി സിനിമയുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചപ്പോഴും, തൻറെ പേഴ്സണൽ സ്റ്റാഫിൽ നിന്നും ഉണ്ടായ ചില കാര്യങ്ങളാണ് താരത്തിന് അത്തരം അവസരങ്ങൾ ഇല്ലാതാക്കിയത്. മലയാളം അറിയാതിരുന്നതുകൊണ്ടുതന്നെ മലയാളിയായ ഒരാളെ താൻ തന്റെ സിനിമ ഡേറ്റ്കളുടെ കൺട്രോൾ നോക്കാൻ ഏൽപ്പിച്ചിരുന്നു എന്നും എന്നാൽ അയാൾ സ്വന്തം വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി തൻറെ പണവും സ്വാധീനവും ഉപയോഗിക്കുകയായിരുന്നുവെന്നും താരം ഇതിനു മുൻപേ വ്യക്തമാക്കിയിരുന്നു.
മലയാളത്തിലെ മുൻനിര നായികമാർക്ക് പലർക്കും വെച്ചുനീട്ടിയ അവസരം ആണ് പിന്നീട് തന്മാത്ര എന്ന ചിത്രത്തിലെ നായിക കഥാപാത്രത്തിലൂടെ മീരയെ തേടിയെത്തിയത്. മോഹൻലാലിനൊപ്പമുള്ള രംഗം ചിത്രീകരിക്കാൻ മലയാളത്തിലെ പ്രമുഖ താരങ്ങൾ ഒക്കെ വിസമ്മതിച്ചപ്പോൾ ആസ്ഥാനത്തേക്ക് കടന്നുവരികയായിരുന്നു മീരാ വാസുദേവ്. ഇതിനെക്കുറിച്ചാണ് ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ വ്യക്തമാക്കുന്നത്.
വളരെ അവിചാരിതമായി താരത്തിന് ലഭിച്ച ഒരു അവസരം ആയിരുന്നു ഇത്. ബ്ലെസിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിലെ വസ്ത്രം ഇടാതെയുള്ള രംഗം വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നുതന്നെയായിരുന്നു. അതുകൊണ്ടുതന്നെ അത്തരത്തിൽ ഒരു രംഗം ചിത്രീകരിക്കുന്നത് താൻ സമ്മതിക്കുകയായിരുന്നു എന്നാണ് ഇപ്പോൾ താരം പറഞ്ഞിരിക്കുന്നത്. അങ്ങനെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ താൻ മുന്നോട്ടുവെച്ചത് ഒരേയൊരു നിബന്ധന മാത്രമാണെന്നും താരം വ്യക്തമാക്കുന്നു.
ക്യാമറാമാനും ഡയറക്ടറും നായകനും താനും തൻറെ മേക്കപ്പ് ആർട്ടിസ്റ്റ് മാത്രമേ ആ ഒരു രംഗം ചിത്രീകരിക്കുന്ന വേളയിൽ അവിടെ ഉണ്ടാകാൻ പാടുള്ളൂ എന്നായിരുന്നു മീര വാസുദേവൻ മുന്നോട്ടു വെച്ച ആവശ്യം.അത് സംവിധായകൻ അംഗീകരിക്കുകയായിരുന്നു.അതിന്റെ ഭാഗമായാണ് വസ്ത്രം ഇല്ലാതെയുള്ള മോഹൻലാലിനൊപ്പമുള്ള തന്മാത്രയിലെ ഏറ്റവും സുപ്രധാനമായ രംഗം ചിത്രീകരിക്കപ്പെട്ടത്.







അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ