ക്യൂട്ട് ലുക്കിൽ നവ്യ നായർ. താരം ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ.
പ്രേക്ഷകരുടെ ഇഷ്ട തരങ്ങളിലൊരാളണ് നവ്യ നായർ. നവ്യയെക്കുറിച്ചോർക്കുമ്പോൾ തന്നെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് പൃഥ്വിരാജ് നായകനായെത്തിയ നന്ദനമെന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ്.
സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം നടി സോഷ്യൽ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും നടി പങ്കുവെയ്ക്കാറുമുണ്ട്.
ഇപ്പോൾ ഫ്ലവർസ് ചാനലിൽ സംപ്രേഷണം ചെയുന്ന സ്റ്റാർ മാജിക് പരിപാടിയുടെ ബാക്ക് സ്റ്റേജിൽ നിന്നും പകർത്തിയ ചിത്രങ്ങളാണ് നവ്യ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമി പങ്കുവെച്ചത്. നിരവധിപ്പേരാണ് കമന്റുമായെത്തുന്നത്. പണ്ടത്തെ ബാലമണിയ്ക്ക് ഒരു മാറ്റവുമില്ല എന്നാണ് ആരാധകരുടെ കമെന്റ്സ്.
ദിലീപിന്റെ നായികയാ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തിൽ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്. വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു.
പുതിയ ചിത്രവുമായി എത്തുകയാണ് നവ്യ. ഒരുത്തീ എന്ന വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. ചിത്രത്തിൽ നവ്യയെ കൂടാതെ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് തുടങ്ങിയ നിരവധി താരങ്ങളുമുണ്ട്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് നവ്യ വീണ്ടും സിനിമ ജീവിതത്തിലേക്ക് വീണ്ടും ചുവട് വയ്ക്കുന്നത്.






അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ