പഠിച്ചു കൊണ്ടിരിക്കുമ്പോൾ സിനിമയിലെത്തി, വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചു ആദ്യ വിവാഹം, 9 വർഷത്തിന് ശേഷം രണ്ടാം വിവാഹം, രണ്ടു വിവാഹവും പരാജയം, നടി ശാന്തികൃഷ്ണയുടെ ജീവിത കഥ ഇങ്ങനെ..
സിനിമയിൽ തിരക്കേറിയ കാലത്ത് പെട്ടെന്ന് അപ്രത്യക്ഷമാവുകയും പിന്നീട് വർഷങ്ങൾക്കിപ്പുറം അതിലും മികച്ച അഭിനയം കാഴ്ചവെച്ച് പ്രേക്ഷകരെ ഞെട്ടിച്ച ചുരുക്കം ചില നടിമാരിൽ ഒരാളാണ് ശാന്തി കൃഷ്ണ. 1976 ല്‍ ‘ഹോമകുണ്ഡം’ എന്ന ചിത്രത്തിലാണ് ശാന്തി ആദ്യമായി അഭിനയിക്കുന്നത്. 1981ല്‍ ഭരതന്‍ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തില്‍ ശാന്തി അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപെട്ടു. തുടർന്ന് ചെറുതും വലുതുമായ വേഷങ്ങള്‍ താരത്തെ തേടിയെത്തി. പ്രശസ്ത ചലച്ചിത്രസംവിധായകന്‍ സുരേഷ് കൃഷ്ണ ശാന്തിയുടെ സഹോദരനാണ്. എന്നാൽ വിവാഹത്തെ തുടർന്ന് പെട്ടെന്ന് താരം സിനിമയിൽ നിന്നും വിട്ടുനിന്നു. പത്തൊമ്പതാമത്തെ വയസ്സിൽ ആയിരുന്നു താരം വിവാഹിതയായത്. നടൻ ശ്രീനാഥുമായി പ്രണയത്തിലാതോടെയാണ് താരം വിവാഹം ചെയ്തത്. എന്നാൽ ഈ വിവാഹ ബന്ധം അധിക തുടർന്നില്ല.
ശ്രീനാഥുമായുള്ള വിവാഹത്തിനു ശേഷമാണ് ശാന്തികൃഷ്ണ സിനിമയില്‍ നിന്നും വിട്ടു നിന്നത്. താന്‍ അഭിനയിക്കുന്നത് ശ്രീനാഥിന് ഇഷ്ടമല്ലായിരുന്നുവെന്നും, അവസരങ്ങള്‍ വരുമ്പോള്‍ ‘നീ എന്തിനാണ് ഇനി അഭിനയിക്കാന്‍ പോകുന്നത്’ എന്ന് ശ്രീനാഥ് ചോദിക്കാറുണ്ടായിരുന്നുവെന്നും മുമ്പ് ശാന്തികൃഷ്ണ പറഞ്ഞിരുന്നു. അന്ന് കണ്ടിരുന്ന പ്രണയ സിനിമകള്‍ പോലെ ആയിരിക്കും ജീവിതമെന്ന് കരുതി. പക്ഷേ യാഥാര്‍ഥ്യം അതല്ലായിരുന്നു. ആ പ്രായത്തില്‍ മാതാപിതാക്കള്‍ പറയുന്നത് കേട്ടില്ലെന്നും നടി പറഞ്ഞു.
ഒമ്പതുവർഷത്തോളം ആ ദാമ്പത്യം നീണ്ടു നിന്നു. ആ വിവാഹമോചനത്തിന് ശേഷം രണ്ടു വര്‍ഷങ്ങള്‍ക്ക് കഴിഞ്ഞ് രാജീവ് ഗാന്ധി ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ സെക്രട്ടറി സദാശിവന്‍ ബജോരെയുമായുള്ള ശാന്തി കൃഷ്ണയുടെ രണ്ടാം വിവാഹം നടന്നു. എന്നാല്‍ 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2016ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. എന്നാല്‍ ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ടു മക്കളുണ്ട്. അതുകൊണ്ട് തന്നെ രണ്ടാമത്തെ വിവാഹമോചനം തനിക്ക് വളരെ പ്രയാസകരമായിരുന്നുവെന്ന് ശാന്തികൃഷ്ണ പറയുന്നു.
19 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെയാണ് ശാന്തിയുടെ മടങ്ങിവരവ്. രണ്ടാംവരവില്‍ മികച്ച പ്രകടനം കാഴ്ച വെച്ച നടിക്ക് സഹനടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു. 1994ല്‍ ‘ചകോരം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം ലഭിച്ചു. ഈണം, വിസ, മംഗളം നേരുന്നു, ഇതു ഞങ്ങളുടെ കഥ, കിലുകുലുക്കം, സാഗരം ശാന്തം, ഹിമവാഹിനി, ചില്ല്, നയം വ്യക്തമാക്കുന്നു, പിന്‍ഗാമി എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ