ഇപ്പോൾ പ്രായം 51; കൊറോണ കാലത്തിൽ വീണ്ടും തനിക്ക് വിവാഹ മോഹമുണ്ടായി; ലക്ഷ്മി ഗോപാലസ്വാമി പറയുന്നു..
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ഒരു താരമാണ് ലക്ഷ്മിഗോപാലസ്വാമി. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ച് പെട്ടെന്നാണ് മലയാളികളുടെ ഉള്ളിലേക്ക് താരം കടന്നു ചെന്നത്. ചടുലമായ നൃത്തച്ചുവടുകൾ കൊണ്ട് ഓരോ വേദിയും അനശ്വരമാക്കി മാറ്റുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
ആ കഴിവ് തന്നെയാണ് എന്നും ലക്ഷ്മിഗോപാലസ്വാമിയ്ക്ക് പിന്തുണയായി നിന്നിട്ടുള്ളത്. അഭിനയവും നൃത്തവും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച താരം കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി. കൊച്ചു കൊച്ചു സന്തോഷങ്ങൾ, കീർത്തിചക്ര, അരയന്നങ്ങളുടെ വീട് എന്നി ചിത്രങ്ങളിലെ അഭിനയത്തിന് ലക്ഷ്മി ഗോപാലസ്വാമിക്ക് പ്രേക്ഷകരുടെ ഭാഗത്തു നിന്നും അഭിനയലോകത്ത് നിന്നും വളരെ വലിയ പിന്തുണയും അംഗീകാരവും ആണ് ലഭിച്ചിട്ടുള്ളത്.
നൃത്തം മാത്രമല്ല മറ്റുള്ളവരുടെ മനം മയക്കാൻ കഴിയുന്ന അഭിനയവും തനിക്ക് വഴങ്ങുമെന്ന് ലക്ഷ്മി ഗോപാലസ്വാമി ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. എന്നാൽ അഭിനയത്തിലും കരിയറിലും ഇത്രയേറെ വിജയങ്ങൾ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട് എങ്കിലും ജീവിതത്തിൽ നിന്നും ഒറ്റപ്പെട്ടു കഴിയുകയാണ് താരം. 51 ആയിട്ടും ഇപ്പോഴും ഒരുവിവാഹത്തിന് മുതിർന്നിട്ടില്ല.
ഇതിന് വ്യക്തമായ മറുപടി ഇതിനോടകം താരം വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്ക് ഒരു കൂട്ട് വേണം എന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ല. പക്ഷേ മലയാളസിനിമയിൽ എല്ലാവരും ഇഷ്ടപ്പെടുന്ന പ്രശസ്തനടൻ മോഹൻലാലിനോട് തനിക്ക് ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു. അദ്ദേഹത്തെ വിവാഹം കഴിക്കണമെന്ന് താൻ അതിയായി ആഗ്രഹിച്ചിരുന്നു എന്നും എന്നാൽ അതിന് സാധിക്കാതെ വരികയായിരുന്നു എന്നും ആണ് താരം വ്യക്തമാക്കിയത്.
മോഹൻലാലിൻറെ വിവാഹം മുന്നേ തന്നെ കഴിഞ്ഞുപോയതുകൊണ്ട് തന്നെ തൻറെ ആഗ്രഹം പൂർത്തീകരിക്കാതെ പോവുകയാണ് ചെയ്തതെന്നാണ് താരം വ്യക്തമാക്കിയത്. മോഹൻലാലിനോട് തോന്നിയ സ്നേഹത്തിൻറെയും അടുപ്പത്തിനും പുറത്താണ് ലക്ഷ്മി ഗോപാലസ്വാമി വിവാഹം കഴിക്കാതെ ജീവിക്കുന്നത് എന്ന വാർത്ത ഇപ്പോഴും സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയിരുന്നു. എന്നാൽ ഇതിന് തിരിച്ചൊരു മറുപടിയും ആയി ഇപ്പോൾ താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
എല്ലാവരുടെയും ജീവിതത്തിന് സാരമായി ബാധിച്ച ഒന്നായിരുന്നു കോവിഡ് കാലഘട്ടം. ഈ സാഹചര്യത്തിൽ ഒരു കൂട്ട് വേണം എന്നും വിവാഹം കഴിക്കണമെന്നും തനിക്ക് ആഗ്രഹം ഉണ്ടായി എന്നാണ് ഇപ്പോൾ താരം പറഞ്ഞിരിക്കുന്നത്. 51 വയസ്സ് ആയിട്ടും ഒരു കുടുംബ ജീവിതത്തെ പറ്റി താരം ചിന്തിച്ചു തുടങ്ങുന്നത് ഇപ്പോഴാണോ എന്നതടക്കമുള്ള കമൻറുകൾ ആണ് ലക്ഷ്മി ഗോപാല സ്വാമിയുടെ വാക്കുകൾക്ക് താഴെ പലരും കുറിച്ചത്. എന്തുതന്നെയായാലും മറ്റുള്ളവരുടെ മനസ്സിൽ ഇന്നും അനശ്വര കഥാപാത്രങ്ങളിലൂടെയും നർത്തകി എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരത്തിന്റെ ജീവിതത്തിലുണ്ടായ മാറ്റത്തെക്കുറിച്ച് ആണ് ആരാധകരുടെ ചിന്തയും ചർച്ചയും മുഴുവൻ.








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ