സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയ ദേ പാല് 2 ഷോർട് ഫിലിം ടീസർ പുറത്തിറങ്ങി. ട്രെൻഡിംഗ് ആയ വീഡിയോ കാണാം.


രണ്ടു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ദേ പാല് എന്ന ഹൃസ്വ ചിത്രം ആരും മറക്കാന്‍ സാധ്യതയില്ല. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയ ആ ഹൃസ്വ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത് ഏ ആര്‍ സുഭാഷാണ്. ഇപ്പോഴിതാ ദേ പാല് 2 എന്ന ഹൃസ്വ ചിത്രവുമായി സുഭാഷ് വീണ്ടും എത്തുകയാണ്. കഴിഞ്ഞ ദിവസം പുറത്തു വന്ന ദേ പാല് 2 ടീസര്‍ വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയാണ്. കഥ, തിരക്കഥ, സംവിധാനം മാത്രമല്ല ചിത്രത്തിന്റെ ഛായാഗ്രഹണവും എ ആര്‍ സുഭാഷ് ആണ് നിര്‍വഹിച്ചിരിക്കുന്നത്. ഗുരു പട്ടാമ്പി, സനല്‍ എന്നിവരും ഈ ചിത്രത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഫ്രാന്‍സിസ് പി, ജോയ് അറക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം.




ടീം ജാങ്കോ സ്പേസിന്റെ യൂട്യൂബ് ചാനലില്‍ ആണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. ബിഷോയ് അനിയന്‍ സംഗീതമൊരുക്കിയ ഈ ചിത്രം സച്ചിന്‍ സത്യ ആണ് എഡിറ്റ് ചെയ്തിരിക്കുന്നത്. അഷറഫ് ഗുരുക്കള്‍ ആക്ഷന്‍ ഒരുക്കിയിരിക്കുന്നു. റിലീസ് ചെയ്തു ഇരുപത്തിനാലു മണിക്കൂറാകും മുന്‍പ് തന്നെ ഈ ടീസര്‍ ഇരുപതിനായിരത്തിന് മേല്‍ ആളുകള്‍ കണ്ടുകഴിഞ്ഞു. ആദ്യ ഭാഗം പോലെ തന്നെ ഈ ചിത്രവും വലിയ രീതിയില്‍ പ്രേക്ഷകര്‍ സ്വീകരിക്കും എന്ന പ്രതീക്ഷയാലാണ് അണിയറ പ്രവര്‍ത്തകര്‍. ടീസറിന് ലഭിച്ച സ്വീകരണം അവരുടെ പ്രതീക്ഷ കൂട്ടിയിട്ടുണ്ട്. ഈ ഹൃസ്വ ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്യുന്നതിന് അധികനാള്‍ കാത്തിരിക്കേണ്ടി വരില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


ട്രൈലർ വീഡിയോ കാണാം 👇👇

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു