സാരിയിൽ ക്യൂട്ട് ആയി അപർണ തോമസ്. താരം പങ്ക് വച്ച ഫോട്ടോസ് കാണാം.
ടെലിവിഷൻ അവതാരകയായി കടന്ന് വന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അപർണ തോമസ്. വേറിട്ട അവതരണ മികവ് കൊണ്ടും ശൈലി കൊണ്ടും നമ്മളെ എന്നും വിസ്മയിപ്പിക്കാൻ അപർണ തോമസിന് കഴിഞ്ഞു. 2016 ഇൽ പുറത്തിറങ്ങിയ പ്രിത്വിരാജ് നായകനായ ജെയിംസ് ആൻഡ് ആലിസ് എന്ന മൂവിയിലൂടെ ആണ് അപർണ സിനിമ ലോകത്തേക്ക് കടന്ന് വരുന്നത്.
തന്റെ ആദ്യ സിനിമയിൽ തന്നെ വളരെ മികവുറ്റ പ്രകടനം കാഴ്ച വച്ച അപർണ തോമസ് പെട്ടന്ന് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചു. സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവമായ താരമാണ് അപർണ തോമസ്. തന്റെ പുത്തൻ ഫോട്ടോസും വിശേഷങ്ങളും എല്ലാം താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്ക് വെക്കാറുണ്ട്. അത്തരത്തിൽ താരം പങ്ക് വച്ച ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുകയാണ്.
ടെലിവിഷൻ അവതാരകൻ കൂടി ആയ ജീവയുമായുള്ള അപർണയുടെ വിവാഹം സോഷ്യൽ മീഡിയയിൽ വൻ ചർച്ച ആയിരുന്നു. വിവാഹ ശേഷം ഇരുവരും ഒന്നിച്ചാണ് സോഷ്യൽ മീഡിയയിൽ സജീവം. നിരവതി ആരാധകരാണ് ഇരുവരുടെയും പുത്തൻ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നത്.
തന്റെ പുത്തൻ ഫോട്ടോ ഷൂട്ട്ടിൽ അതീവ സുന്ദരി ആയിട്ടാണ് അപർണ വന്നിരിക്കുന്നത്. സാരിയിൽ അതി മനോഹരമായ പോസിൽ എത്തിയ അപർണയുടെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവതി ആരാധകരാണ് ഫോട്ടോക്ക് താഴെ കമ്മെന്റുമായി എത്തിയിരിക്കുന്നത്.
ടെലിവിഷൻ അവതരകയിൽ നിന്നും സിനിമയിൽ എത്തിയ അപർണ തോമസിന് ഇപ്പോൾ നിരവതി ആരാധകരാണ് ഉള്ളത്. താരം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന ഫോട്ടോസ് എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്.






അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ