സാരിയിൽ സുന്ദരിയായി അനുപമ പരമേശ്വരൻ. താരം പങ്ക് വച്ച ഫോട്ടോസ് കാണാം.
നിവിൻ പോളി നായകൻ ആയി എത്തിയ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളീ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നായികയാണ് അനുപമ പരമേശ്വരൻ. ആദ്യ ചിത്രത്തിൽ കൂടി തന്നെ ഏവരുടെയും മനസ്സിൽ ഇടം നേടാൻ അനുപമക്ക് സാധിച്ചു. പ്രേമത്തിൽ മേരി എന്ന കതപാത്രമാണ് അനുപമ അവതരിപ്പിച്ചത്.
ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കറുത്ത സാരി അണിഞ്ഞ ഫോട്ടോസ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവമാണ് അനുപമ. തന്റെ പുത്തൻ ഫോട്ടോസ് എല്ലാം താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്ക് വെക്കാറുണ്ട്. ഇപ്പോൾ താരം കൂടുതൽ ആയും തമിഴ് തെലുഗ് ഇൻഡസ്ട്രിയൽ ആണ് അഭിനയിക്കുന്നത്.
മലയാളം ഇൻഡസ്ട്രിയിൽ നിന്നും തനിക്ക് ലഭിച്ച വിമർശനങ്ങളാണ് മലയാളത്തിൽ നിന്നും മാറി നിൽക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അനുപമ അടുത്തിടയ്ക്ക് പറഞ്ഞിരുന്നു. ഏറെക്കാലത്തെ ഇടവേളക്ക് ശേഷം അനുപമ സഹസംവിധായകയായി മലയാളത്തിലെത്തിയത് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെയായിരുന്നു. താരം ഇപ്പോൾ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്.
കറുത്ത സാരിയിൽ ചുരുണ്ട മുടിയുമായി അതി സുന്ദരിയായിട്ടാണ് അനുപമയുടെ പുത്തൻ ഫോട്ടോ ഷൂട്ട്. നിരവതി ആരാധകരാണ് ഫോട്ടോക്ക് താഴെ കമ്മെന്റുമായി എത്തിയിരിക്കുന്നത്.




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ